Local

കുന്ദമംഗലം സബ് ട്രഷറി ഉടനെ പ്രവര്‍ത്തനമാരംഭിക്കണം

കുന്ദമംഗലം: കുന്ദമംഗലത്തേക്ക് അനുവദിച്ച സബ്ട്രഷറി എത്രയും പെട്ടെന്ന് പ്രവര്‍ത്തനമാരംഭിക്കണമെന്നും പെന്‍ഷന്‍കാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കാലതാമസം കൂടാതെ നടപ്പില്‍ വരുത്തണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍(കെഎസ്എസ്പിയു) കുന്ദമംഗലം യൂനിറ്റ് ഇരുപത്തിയെട്ടാം വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡണ്ട് എസ്എം ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂനിറ്റ് പ്രസിഡണ്ട് കെ സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയഭാരവാഹികളായി കെസദാനന്ദന്‍(പ്രസിഡണ്ട്), ടി.സജീവന്‍(സെക്രട്ടറി), എഎം.സഹദേവന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

error: Protected Content !!