National News

ബോംബെ ഐ.ഐ.ടിയിൽ ഏഴാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

  • 17th January 2022
  • 0 Comments

ബോംബെ ഐ.ഐ.ടിയിൽ 26 വയസുള്ള വിദ്യാർത്ഥി ക്യാമ്പസ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 4.30ഓടെയാണ് രണ്ടാംവർഷ മാസ്റ്റേഴ്‌സ് വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയത്. വിദ്യാർഥിയെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ ഹോസ്റ്റലിൽ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പിൽ താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ചികിത്സയിലാണെന്നും . തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും എഴുതിയിട്ടുണ്ട് .സംഭവത്തിൽ പവായ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

National News

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് മർദ്ദിച്ച വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

  • 1st December 2021
  • 0 Comments

ഒഡീഷയിലെ സംബൽപൂർ ജില്ലയിൽ 16 വയസ്സുള്ള . വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.വിരമിച്ച അധ്യാപകനിൽ നിന്ന് 10,000 രൂപ കടം വാങ്ങിയിരുന്നു എന്നാൽ തിരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല ഇതിന്റെ പേരിൽ ക്ലാസമുറിയിൽ വച്ച് കുട്ടിക്ക് മർദ്ദനമേറ്റിരുന്നു. കൂട്ടുകാരുടെ മുന്നിൽ അപമാനിതനായതാണ് കുട്ടിയെ കടും കൈക്ക് പ്രേരിപ്പിച്ചത്. കടയിൽ നിന്ന് കീട നാശിനി വാങ്ങി കഴിക്കുകയായിരുന്നു.ഭോജ്പൂരിലെ ബിആർജി പ്ലസ്-2 കോളേജിലെ വിദ്യാർത്ഥിയായ കുട്ടി പ്രദേശത്ത് ഒരു പാൻ കട നടത്തുകയായിരുന്നു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്. ജമൻകിര […]

Kerala

കുന്ദമംഗലം ഐ ഐ എമ്മിൽ യുവതിക്ക് നേരെ സഹപാഠിയുടെ പീഡനം; പ്രതി ഒളിവിൽ

  • 2nd April 2021
  • 0 Comments

കുന്ദമംഗലം ഐ ഐ എമ്മിൽ യുവതിക്ക് നേരെ സഹപാഠിയുടെ പീഡനം; പ്രതി ഒളിവിൽ കുന്ദമംഗലം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ് മെൻ്റിൽ(ഐഐഎം)യുവതിക്ക് നേരെ സഹപാഠിയുടെ പീഡനം. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തനിക്ക് നേരെ ഉണ്ടായ ഈ സംഭവം വിദ്യാർഥി ആദ്യമായി പരാതി നൽകിയത് ക്യാമ്പസിലെ ഇൻ്റേണൽ കമ്മിറ്റിക്ക് മുമ്പാകെയാണ്. തുടർന്ന് കമ്മിറ്റി അംഗങ്ങൾആണ് യുവതിയെ കുന്നമംഗലം പോലീസിൽ പരാതി നൽകുന്നതിനായി എത്തിക്കുന്നത്.കൂടാതെ പരാതിക്ക് ഇടയായ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും അതിൻറെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ […]

Local

പക്ഷിശല്യത്തിനെതിരെ സോളാർ അഡ്ജസ്റ്റബിൾ റിഫ്ളക്ടർ – ആരാമ്പ്രം സ്കൂളിലെ നിലോഫറിന് ഇൻസ്പയർ ശാസ്ത്ര അവാർഡ്

  • 28th December 2020
  • 0 Comments

പക്ഷിശല്യത്തിനെതിരെ സോളാർ അഡ്ജസ്റ്റബിൾ റിഫ്ളക്ടർ – ആരാമ്പ്രം സ്കൂളിലെ നിലോഫറിന് ഇൻസ്പയർ ശാസ്ത്ര അവാർഡ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡിന് കൊടുവള്ളി സബ്ജില്ലയിലെ ആരാമ്പ്രം ഗവ:യു .പി .സ്കൂൾ വിദ്യാർത്ഥിനി സി.കെ.നിലോഫർബത്തുൽ തെരഞ്ഞെടുക്കപ്പെട്ടു.. സൗരോർജ്ജം ഉപയോഗപ്പെടുത്തി സോളാർ പാനലിൽ ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പ്രയോജനപ്പെടുത്തി സ്റ്റീൽ തകിട് റിഫ്ളക്ടർ കറക്കുകയും അതിൻ്റെ പ്രതിഫലന […]

Kerala

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി കുന്ദമംഗലം ഹയർ സെക്കന്ററി സകൂളിന്റെ അഭിമാനം സ്വാതി യു

  • 15th July 2020
  • 0 Comments

കോഴിക്കോട് : മുഴുവൻ വിഷയത്തിലും മുഴുവൻ മാർക്കും നേടി കുന്ദമംഗലം ഹയർ സെക്കന്ററി സകൂൾ സയൻസ് വിദ്യാർത്ഥിനി സ്വാതി.യു. . മായനാട് സ്വദേശികളായ ബാബു രാജൻ .യു. സ്മിത ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി. മാതാവ് കുറ്റിക്കാട്ടൂർ സ്കൂളിൽ ഫിസിക്സ് അദ്ധ്യാപികയാണ്. പിതാവ് സിവിൽ സ്റ്റേഷൻ കോഴിക്കോട്. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടറാണ്. സംസ്ഥാനത്താകെ 234 വിദ്യാർത്ഥികളാണ് ആകെ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയത് പഠനത്തിൽ മാത്രമല്ല സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം പ്രസംഗത്തിലും, സംസ്ഥാന സ്കൂൾ […]

Kerala

അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാമ്പ് കടിയേറ്റു മരിച്ചു.

മലപ്പുറം: പെരിന്തൽമണ്ണയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാമ്പ് കടിയേറ്റു മരിച്ചു. പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ റിച്ചാർഡ് അനിൽ(11)ആണ് മരിച്ചത്. ചീരാട്ടമലയിൽ താമസിക്കുന്ന ചക്കുങ്കൽ അനിൽ തോമസിന്റെ മകനാണ് റിച്ചാർഡ്. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. സഹോദരി എമിലിൻ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് . മൃതസംസ്കാര കർമങ്ങൾ പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Kerala News

സൈക്കിൾ വാങ്ങാൻ കരുതി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയായി രണ്ടാം ക്ലാസുകാരി

മാവൂർ : ഒരു സൈക്കിൾ സ്വന്തമാക്കുകയെന്നത് അഷിമ സുരേഷെന്ന രണ്ടാം ക്ലാസുകാരിയുടെ ഏറെ നാളായി കാത്തു സൂക്ഷിച്ച സ്വപ്നമായിരുന്നു. തനിക്കു കിട്ടിയ കൈനീട്ടങ്ങളെല്ലാം സ്വരുക്കൂട്ടി പ്രതീക്ഷയോടെ കാത്തിരുന്ന ഈ കൊച്ചു മിടുക്കി തന്റെ ആഗ്രഹം മാറ്റിവെച്ചത് വലിയൊരു സന്ദേശം നാടിന് നൽകുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകാനുള്ള അവളുടെ തീരുമാനത്തിന് മാതാപിതാക്കളും ബന്ധുക്കളും പൂർണ പിന്തുണ നൽകിയതോടെ എം.എൽ.എയുടെ കയ്യിൽ തന്നെ അതേൽപ്പിക്കണമെന്നാണ് അവൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്. മാവൂർ ജി.എം.യു.പി സ്കൂളിലെ ഈ […]

Kerala News

ബാലികാദിനമോ… ബലി ദിനമോ?

ഐശ്വര്യ മുസാഫർ ഇന്ന് ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലിംഗവിവേചനത്തിനെതിരെയുള്ള ദിനമായാണ് ബാലികാദിനത്തെ നാം കാണുന്നത്. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റ ദിവസമാണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതൽ ഇത് നിലവിൽ വന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും പെൺകുട്ടികളുടെ […]

News

ബാലനിധി സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 5ാം ക്ലാസ് വിദ്യാര്‍ത്ഥി

കുന്ദമംഗലം:പ്രളയ ബാധിതര്‍ക്ക് കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്ദമംഗലം എ യു പി സ്‌കൂളില്‍ ക്ലാസ് 5 ല്‍ പഠിക്കുന്ന അഭിജിത്ത് മോഹന്‍ ബാലനിധിയിലെ മുഴുവന്‍ തുകയും (6600 രൂപ) കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ വളപ്പിലിന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന ശീര്‍ഷകത്തില്‍ ‘നാടിന്റെ ഉയര്‍ച്ചക്ക് അഭിമാനത്തോടെ ഞങ്ങളും’ എന്ന് സംസ്ഥാനത്താകെ സെപ്റ്റംബര്‍ 2 മുതല്‍ 6 വരെ സ്‌കൂളുകളില്‍ നടത്തുന്ന ധനസമാഹരണത്തിന്റെ മുന്നോടിയായാണ് ബാലനിധിയിലെ സമ്പാദ്യം കൈമാറിയത്. കേരളത്തിലാകെ പ്രളയ […]

Local

വിദ്യാർത്ഥിയുടെ കൈവിരൾ വാതിലിന്റെ ലോക്കിൽ കുടുങ്ങി

കുന്ദമംഗലം: ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുടെ കൈവിരൾ വാതിലിന്റെ ലോക്കിൽ കുടുങ്ങി. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാനായി പുറത്തേക്ക് വിട്ട സമയത്താണ് എട്ടാം ക്ലാസ് വിദ്യാർത്ഥി അൻസിതയുടെ കൈ വിരൾ ലോക്കിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞ അധ്യാപകർ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം നടത്തി. ലീഡിങ് ഫയർ മാൻ അശോകൻ ,ഫയർ മാൻമാരായ വിജിൻ,വിനു,വിജിത്ത് ലാൽ എന്നിവരുടെ സംഘമാണ് കുട്ടിയെ രക്ഷ പെടുത്തിയത്

error: Protected Content !!