Local News

യുവ തലമുറക്ക് മാതൃക; നാടിൻറെ അകമായ നാടകത്തെ അറിയാനും കളിക്കാനും വിദ്യാർത്ഥികൾ ഒരുങ്ങുന്നു….

  • 13th September 2025
  • 0 Comments

സോഷ്യൽ മീഡിയയിൽ സമയം ചിലവച്ചു കഴിയുന്ന യുവ തലമുറക്ക് മാതൃകയാകുകയാണ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ റൂബി ഗ്രൂപ്പ് വിദ്യാർത്ഥികൾ. നാടിൻറെ അകമായ നാടകത്തെ അറിയാനും, നാടകം കളിക്കാനും ഏറെ താൽപര്യത്തോടെയാണ് ഓരോ വിദ്യാർത്ഥയും എത്തിയിരിക്കുന്നത്. ഈ മാസം 18, 19 ,20 തീയതികളിലായി സ്കൂളിൽ അരങ്ങേറുന്ന സ്കൂൾ കലോത്സവത്തിന് മാറ്റൊരുക്കാനാണ് ഇവരുടെ നാടക പരിശീലനം. എട്ടാം ക്ലാസുകാരായ യാനിക്, സൂര്യദേവ് ,ഹർഷിത്ത് ,പി എസ് ഹരി നന്ദ്, തുടങ്ങിയവരാണ് നാടകത്തിലെ അഭിനയതാക്കൾ. ഒപ്പം സംവിധായികയായി ഒമ്പതാം […]

Kerala News

കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

  • 29th January 2024
  • 0 Comments

വയനാട് പുല്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ ആനയുടെ മുന്നിൽ പെട്ട പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരിക്കുന്നിലെ വിജയൻ കമലാക്ഷി ദമ്പതികളുടെ മകനാണ് ശരത് (14). സുഹൃത്തുക്കൾക്കൊപ്പം കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇരുട്ടായതിനാൽ കാട്ടാനയുടെ സാന്നിധ്യം കുട്ടി […]

National News

സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്

  • 28th August 2023
  • 0 Comments

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട ഓൾട്ട് ന്യൂസിനെതിരെ കേസ്. കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെയാണ് കേസ് അതേ സമയം, അധ്യാപികയുടെ നിർദേശമനുസരിച്ച് തന്നെ സഹപാഠികൾ ഒരു മണിക്കൂറിലധികം തല്ലിയെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നുമാണ് മര്‍ദ്ദനമേറ്റ കുട്ടിയുടെ മൊഴി.നിസാര സംഭവമെന്ന് അധ്യാപിക ആവര്‍ത്തിച്ച് വാദിക്കുമ്പോള്‍, തനിക്കേറ്റത് ക്രൂരമര്‍ദ്ദനമെന്നാണ് കുട്ടിയുടെ മൊഴി. 8 സഹപാഠികള്‍ മാറി മാറി തല്ലി. മര്‍ദ്ദിച്ചവരോട് കൂടുതല്‍ […]

Local

കടുത്ത ചൂട്, ചിറക് കുഴഞ്ഞ് കടലിൽ വീണ പരുന്തിന് രക്ഷകനായി മുഹമ്മദ് റിസ്വാനും കൂട്ടരും

  • 14th March 2023
  • 0 Comments

കോഴിക്കോട്: കൊടുംചൂടിൽ കുഴഞ്ഞ് കടലിൽ വീണ പരുന്തിനെ രക്ഷിച്ച് ആറാം ക്ലാസ് വിദ്യാർത്ഥികൾ. കൊയിലാണ്ടി കൊല്ലം പാറപ്പള്ളിയിലാണ് സംഭവം. മുഹമ്മദ് റിസ്വാനും കൂട്ടുകാരും കടൽത്തീരത്ത് കളിക്കുമ്പോഴാണ് കടലിൽ മുങ്ങിത്താഴുന്ന നിലയിൽ പരുന്തിനെ കണ്ടത്. പരുന്തിനെ രക്ഷിക്കാനായി കടലിൽ ഇറങ്ങിയ ഇവർ പരുന്തിനെ കരയ്ക്ക് എത്തിച്ചു. തൂവലുകൾ നനഞ്ഞു കുതിർന്നു കിടന്നിരുന്ന പരുന്തിനെ തുണികൊണ്ട് തുടച്ച് സുരക്ഷിതമാക്കി. ഭക്ഷണം കൊടുത്തു. ആരോഗ്യം വീണ്ടെടുക്കുന്നത് വരെ പരുന്തിനെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്തു. അന്തരീക്ഷ ഊഷ്മാവ് ഉയർന്നതോടെ പക്ഷിമൃഗാദികൾ അവശനിലയിലാകുന്നത് പലയിടത്തും […]

Kerala News

ബാലുശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം;കേസ്

  • 27th September 2022
  • 0 Comments

ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ബാലുശ്ശേരി കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.സ്‌കൂള്‍ ക്യാന്റീനില്‍ വച്ചായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ കാന്റീനില്‍ വെച്ചാണ് സംഭവം നടന്നത്.സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്.സംഭവത്തില്‍ സജിക്കെതിരെ […]

Kerala

എരുമപ്പെട്ടി ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

  • 25th September 2022
  • 0 Comments

തൃശൂർ എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമിൽ കുളിക്കുന്നതിനിടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് ആണ് മരിച്ചത്. 17 വയസായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. രണ്ട്‌ സുഹൃത്തുക്കൾക്കൊപ്പമാണ് ഷഫാഹ് ചെറുചക്കി ചോലയിൽ കുളിക്കാനിറങ്ങിയത്. ഡാമിൽ നിന്നും ഷഫാഹിനെ നാട്ടുകാർ പുറത്തേക്കെടുത്ത് ഉടൻ തൃശൂർ മെഡിക്കൽ കോളഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

National News

ഉയര്‍ന്ന ജാതിക്കാരുടെ കുടിവെള്ള പാത്രത്തില്‍നിന്ന് വെള്ളംകുടിച്ച ദലിത് വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചുകൊന്നു

  • 14th August 2022
  • 0 Comments

ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ക്കുള്ള വെള്ളം വച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അദ്ധ്യാപകന്റെ മര്‍ദനമേറ്റ ദളിത് സമുദായത്തില്‍പ്പെട്ട ഒമ്പത് വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയ്ക്ക് സമീപം സുരാന ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ചൈല്‍ സിംഗിനെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജൂലായ് 20നാണ് ഇന്ദ്രനെ അദ്ധ്യാപകനായ ചൈല്‍ സിംഗ് മര്‍ദ്ദിച്ചത്. ഉയര്‍ന്ന ജാതിയിലുള്ള കുട്ടികള്‍ക്കുള്ള വെള്ളം വച്ചിരിക്കുന്ന പാത്രത്തില്‍ തൊട്ടതിന്റെ പേരിലായിരുന്നു […]

Kerala News

പാളം മുറിച്ചു കടക്കുന്നതിനിടെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

  • 12th August 2022
  • 0 Comments

അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ ഭാഗത്തു നിന്നു ട്രെയിന്‍ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നില്‍ക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയില്‍ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു. അഗ്‌നി രക്ഷ സേനയെത്തി മൃതദേഹം […]

Kerala News

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു

  • 3rd August 2022
  • 0 Comments

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു. മന്നങ്കരചിറ സ്വദേശി കാശിനാഥന്‍ (16) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണു സംഭവം. കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. കാശിനാഥനെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥികളുടെ ബഹളം കേട്ടാണു നാട്ടുകാര്‍ എത്തിയത്. മരിച്ച കാശിനാഥന്‍ എംജിഎം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Kerala News

മലപ്പുറത്ത് 11കാരന്‍ മദ്രസയില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത

  • 27th July 2022
  • 0 Comments

വിദ്യാര്‍ഥിയെ മദ്രസയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫല്‍ല്‍ ഖുര്‍ആന്‍ കോളജിലാണ് പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെ മകനാണ്, കോളേജില്‍ തന്നെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സാലിഹ്. കുട്ടിയുടെ ഇരട്ട സഹോദരനും പഠിക്കുന്നത് ഇതേ ദര്‍സിലാണ്. മരണ ദിവസം സഹോദരന്‍ ദര്‍സില്‍ വന്നിരുന്നില്ല. പുലര്‍ച്ചെ 5 മണിയോടെ സഹപാഠികളാണ് തൂങ്ങി മരിച്ചത് കണ്ടത്. കുട്ടികള്‍ ബഹളം കൂട്ടിയപ്പോള്‍ പള്ളി ജീവനക്കാരും […]

error: Protected Content !!