Kerala News

ക്ലാസ് മുറിയില്‍ തെരുവനായയുടെ ആക്രമണം;ക്ലാസ് നടക്കുന്നതിനിടെ വിദ്യാർത്ഥിനിക്ക് കടിയേറ്റു

  • 6th November 2023
  • 0 Comments

മണ്ണാർക്കാട് കോട്ടോപാടത്ത് ക്ലാസ് മുറിയില്‍ തെരുവനായയുടെ ആക്രമണം. ക്ലാസ് നടക്കുന്നതിനിടെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് കടിയേറ്റു. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ് കടിയേറ്റത്. കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ ഇടുപ്പിനാണ് കടിയേറ്റത്. തിങ്കളാഴ്ച രാവിലെ 10.30-ന് സ്‌കൂളില്‍ ആദ്യ പിരീഡ് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് വിവരം. ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ മുന്‍സീറ്റിലിരുന്ന മെഹ്‌റയെ കടിക്കുകയായിരുന്നു. അധ്യാപികയുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തില്‍ […]

error: Protected Content !!