National News

ശ്രീലങ്കയ്ക്ക് കൈത്താങ്ങായി തമിഴ്‌നാട്, ഭക്ഷണ, സഹായ കിറ്റുകള്‍ ഒരുങ്ങുന്നു

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയിലെ ജനതയ്ക്ക് സഹായഹസ്തവുമായി തമിഴ്‌നാട്. എണ്‍പത് കോടി രൂപ വില വരുന്ന അരിയും മറ്റ് അവശ്യവസ്തുക്കളുമാണ് ദ്വീപ് ജനതയ്ക്കായി അയക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് സംഭരിച്ചത്. നാല്‍പ്പതിനായിരം ടണ്‍ അരി, 500 ടണ്‍ പാല്‍പ്പൊടി, 30 ടണ്‍ ജീവന്‍ രക്ഷാ മരുന്നുകള്‍, പയറുവര്‍ഗ്ഗങ്ങള്‍ മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയാണ് അയക്കുന്നത്. ഇവ ചെറിയ കിറ്റുകളിലാക്കുന്ന ജോലി ഇപ്പോള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയ്ക്കായി തയ്യാറാകുന്ന കിറ്റില്‍ തമിഴില്‍ എഴുതിയിരിക്കുന്ന വാചകം ഇതാണ്. ‘തമിഴ്‌നാട് മക്കളിടം ഇരുന്ത് അന്‍പുടന്‍..’ […]

error: Protected Content !!