ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത ഇന്ത്യൻ മത്സത്തൊഴിലാളികളുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടണം; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു
അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ സേന പിടികൂടിയ 55 മത്സ്യത്തൊഴിലാളികൾ ജാഫ്നയിലെ ജയിലിൽ തുടരുന്നതിനിടെ ഇന്നലെ ഇതേ കുറ്റം ചുമത്തി 14 പേരെക്കൂടിഅറസ്റ്റ് ചെയ്തു. മത്സ തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 14 പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചക്കിടെ ശ്രീലങ്കയിൽ പിടിയിലായ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളുട എണ്ണം 69 ആയി. അതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റമാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത് ഇന്നലെ […]
