കോവിഡ് മത്സ്യത്തിലൂടെ പടരില്ല; തെളിവിനായി പച്ച മീന്‍ ഭക്ഷിച്ച് ശ്രീലങ്കന്‍ മുന്‍മന്ത്രി

  • 18th November 2020
  • 0 Comments

കൊറോണ വൈറസ് മത്സ്യത്തില്‍ നിന്നും പകരുമെന്ന ഭീതി അകറ്റുന്നതിനായി പച്ചമീന്‍ കഴിച്ച് കാട്ടി ശ്രീലങ്കന്‍ മുന്‍മന്ത്രി. ശ്രീലങ്കന്‍ മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ദിലീപ് വെഡ്ഢറച്ചിയാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. മുന്‍മന്ത്രി മീന്‍ പച്ചയ്ക്ക് കടിച്ചു ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിനിടയിലാണ് ദിലീപിന്റെ ഇത്തരമൊരു നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മത്സ്യവിപണിയില്‍ വന്‍ ഇടിവ് വന്നിരുന്നു. ഇത് മത്സ്യത്തൊഴിലാളികളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് […]

Sports

മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡന്റായി ചുമതലയേറ്റ് സംഗക്കാര

ലണ്ടന്‍: ക്രിക്കറ്റിലെ വലിയ നേട്ടവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഘക്കാര. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) പ്രസിഡന്റായി സംഗക്കാര ചുമതലയേറ്റു. എം.സി.സിയുടെ തലപ്പത്തെത്തുന്ന ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ വ്യക്തിയാണ് സംഗക്കാര എന്നതാണ് ഈ പദവിയുടെ പ്രത്യേകത. ഒരു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി. മുന്‍ പ്രസിഡന്റ് അന്തണി വ്രഫോര്‍ഡിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതോടെയാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സംഗയെത്തുന്നത്.

International Sports

വിരമിക്കാൻ ഒരുങ്ങി മലിംഗ

കൊളംബോ : ജൂലൈ 26-ന് ശ്രീലങ്കയില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാൻ ഒരുങ്ങി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ. ബംഗ്ലാദേശിനെതിരെ മൂന്നു മത്സരങ്ങളാണ് ഇനി ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളർ മലിംഗയ്ക്കു ഏക ദിന മത്സരങ്ങളിൽ ബാക്കിയുള്ളത്. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ ഇക്കാര്യം സ്ഥിരീകരിച്ചത്. 2004-ല്‍ യു.എ.ഇയ്‌ക്കെതിരായ മത്സരത്തിലാണ് ഏകദിനത്തില്‍ മലിംഗ അരങ്ങേറുന്നത്. 225 ഏകദിനങ്ങളില്‍ നിന്നായി താരം 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു […]

error: Protected Content !!