National News

കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് നേരെ ട്രക്ക് പാഞ്ഞു കയറി; ആറ് പേര്‍ മരിച്ചു

  • 23rd July 2022
  • 0 Comments

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ട്രക്കിടിച്ച് ആറ് കന്‍വാര്‍ ഭക്തര്‍ മരിച്ചു. അമിതവേഗത്തിലെത്തിയ ട്രക്ക് ഭക്തര്‍ക്കിടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.15ഓടെയാണ് അപകടം നടന്നത്. ഹരിദ്വാറില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്ന ഏഴ് കന്‍വാര്‍ ഭക്തരെയാണ് അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുവീഴ്ത്തിയത്. ഇതില്‍ ആറുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആഗ്ര മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നാലെ […]

error: Protected Content !!