മാതാപിതാക്കൾ അനുജനെ കൂടുതൽ സ്നേഹിക്കുന്നതായി തോന്നൽ; സഹോദരനെ കഴുത്ത് ഞെരിച്ച് കൊന്ന് സഹോദരി
ഹരിയാനയിലെ ബല്ലഭ്ഗറിൽ പന്ത്രണ്ട് വയസുകാരനായ അനുജനെ കൊന്ന് പതിനഞ്ച് വയസുകാരി. മാതാപിതാക്കൾ അനുജനെ കൂടുതൽ സ്നേഹിക്കുന്നു എന്ന തോന്നലിലാണ് പെൺകുട്ടി സഹോദരനെ കൊലപ്പെടുത്തിയത്. ചൊവാഴ്ച രാത്രി പുറത്ത് പോയി മടങ്ങിയെത്തിയ മാതാപിതാക്കൾ ഒരു വിരിപ്പിനടിയിൽ ചലനമില്ലാതെ കിടക്കുന്ന മകനെയാണ് കണ്ടത്. ആദ്യം കുട്ടിയെ ഉണർത്താൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വിരിപ്പ് മാറ്റിയപ്പോൾ അവർ മകൻ്റെ കഴുത്തുഞെരിച്ചതായി കണ്ടെത്തി. ഈ സമയത്ത് പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞ് പോലീസെത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. ഉത്തർ പ്രദേശിലുള്ള […]
