സിക്കിമിലെ നിര്‍മാണത്തിലിരുന്ന തുരങ്കത്തിലെ സ്‌ഫോടനം; മണ്ണിടിച്ചിലില്‍ മരണം 20 ആയി
സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരണം 20 ആയി. അപകടത്തില്‍ കാണാതായ അഞ്ചുപേരില്‍ കോട്ടയം പാമ്പാടി സ്വദേശി അനീഷും ഉള്‍പ്പെടുന്നു. അനീഷിന്റെ ബന്ധുക്കള്‍ സിക്കിമിലേക്ക് തിരിച്ചു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിരിക്കുന്ന തുരങ്കത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. മീഥേന്‍ വാതകം ചോര്‍ന്ന് ഉണ്ടായ സ്ഫോടനത്തിലാണ് അപകടം. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരടക്കം തുരങ്കത്തില്‍ കുടുങ്ങിയ ഇരുപത്തിയഞ്ചുപേരില്‍ ഇരുപതുപേരുടെ മരണം സ്ഥിരീകരിച്ചു. […]




