ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന’ജോജി’യുടെ ചിത്രീകരണം തുടങ്ങി, കോവിഡിനിടെ ഇത് ഫഹദിന്റെ മൂന്നാം ചിത്രം
‘സീ യു സൂണ്‍’, ‘ഇരുള്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോക്ക്ഡൗണില്‍ ഒരുങ്ങുന്ന ഫഹദിന്റെ മൂന്നാമത് ചിത്രം, ‘ജോജി’ ചിത്രീകരണം തുടങ്ങി. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ ശ്യാം പുഷ്‌കരനാണ് തിരക്കഥ. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ജോജി’ ഒരുങ്ങുന്നത്. കോട്ടയം എരുമേലിയാണ് ഷൂട്ടിങ് ലൊക്കേഷന്‍. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്നു. […]