കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാന്‍ ധൃതിപിടിച്ച് നിയമവിരുദ്ധ ഉത്തരവുകള്‍ ഇറക്കി: വി ശിവന്‍കുട്ടി
തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട തദ്ദേശ, ആഭ്യന്തര വകുപ്പുകളുടെ ഉത്തരവുകള്‍ നിയമവിരുദ്ധമെന്ന് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ വി ശിവന്‍കുട്ടി. കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കാന്‍ ധൃതിപിടിച്ച് നിയമവിരുദ്ധ ഉത്തരവുകള്‍ ഇറക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഓഗസ്റ്റ് 18-ന് തദ്ദേശ വകുപ്പും 20-ന് ആഭ്യന്തര വകുപ്പും വിചിത്രമായ ഉത്തരവുകളിറക്കി. മന്ത്രി അറിയാതെയാണ് ഉത്തരവെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നിട്ടും കോര്‍പ്പറേഷന്‍ സെക്രട്ടറി […]





