ജിം പരിശീലകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി: റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ
ചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ സിനിമ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ. ദുബായിൽനിന്ന് എത്തിയ ഷിയാസിനെ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ചെന്നൈ കസ്റ്റംസ് വിഭാഗം കസ്റ്റെഡിയിലെടുത്ത ഇയാളെ കേരള പോലീസിന് കൈമാറും. കാസർകോട് ചന്തേര പോലീസാണ് ഷിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എറണാകുളത്ത് നടത്തുന്ന ജിംനേഷ്യത്തിലേക്ക് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് ഷിയാസ് പരസ്യംനൽകിയിരുന്നു. തുടർന്നാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. […]
