ഷീന ബോറ കൊലക്കേസില്‍ പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം
ഷീന ബോറ കൊലക്കേസില്‍ പ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കൊലക്കേസില്‍ കഴിഞ്ഞ ആറര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിയ്ക്ക് ജാമ്യം ലഭിച്ചത്. ദീര്‍ഘകാലമായി പ്രതി ജയിലിലാണെന്നും അതിനാല്‍ നിയമപരമായി അവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ ഉടനെയൊന്നും പൂര്‍ത്തിയാകില്ലെന്നും സാക്ഷികളില്‍ പകുതി പേരുടെ മൊഴികള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, വിചാരണയെ ബാധിക്കുമെന്നതിനാല്‍ കേസിന്റെ മെറിറ്റില്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ പീറ്റര്‍ മുഖര്‍ജി […]
