National News

‘കലാപരമായ പ്രകടനം’; മോദിയെ പരിഹസിച്ച് തരൂര്‍

  • 11th February 2021
  • 0 Comments

പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങലിൽ വികാരാധീനനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വളരെ കലാപരമായി തയ്യാറാക്കിയ പ്രകടനമായിരുന്നു മോദിയുടെ വിടവാങ്ങല്‍ പ്രസംഗം എന്നാണ് തരൂര്‍ പ്രതികരിച്ചത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് കരഞ്ഞതുകൊണ്ട് തനിക്കും കരയാന്‍ പറ്റുമെന്ന് തെളിയിക്കാന്‍ മോദിയും തീരുമാനിച്ചതെന്നാണ് പാര്‍ലമെന്റിലെ മോദിയുടെ കരച്ചലിനെ പരിഹസിച്ച് തരൂര്‍ പറഞ്ഞത് .

രാജ്യ ദ്രോഹ കേസ്; ശശി തരൂർ എം.പിയുടെയും ആറു മാധ്യമപ്രവർത്തകരുടെയും അറസ്റ്റ്​ തടഞ്ഞ്​ ​സുപ്രീംകോടതി

  • 9th February 2021
  • 0 Comments

രാജ്യദ്രോഹ​േകസിൽ ശശി തരൂർ എം.പിയുടെയും ആറു മാധ്യമപ്രവർത്തകരുടെയും അറസ്റ്റ്​ തടഞ്ഞ്​ ​സുപ്രീംകോടതി. രണ്ടാഴ്ചക്ക്​ ശേഷം കേസ്​ വീണ്ടും പരിഗണിക്കും. ​ഡൽഹി ​െപാലീസിനും ഉത്തർപ്രദേശ്​ പൊലീസിനും സുപ്രീംകോടതി നോട്ടീസ്​ അയക്കുകയും ചെയ്​തു. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ്​ നിർദേശം. ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ശശി തരൂരിനെ കൂടാതെ മാധ്യമപ്രവർത്തകരായ രാജ്​ദീപ്​ സർദേശായി, ​മൃണാൾ പാണ്ഡെ, സഫർ അഗാ, വിനോദ്​ കെ. ജോസ്​, പരേശ്​ […]

error: Protected Content !!