ശശി തരൂര്‍ എം.പി ആനമണ്ടൻ,ഇപ്പോള്‍ ഇവിടെ വന്ന് പ്രമാണിയാകുന്നു
കേരളത്തില്‍ വേരുറപ്പിക്കാന്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുന്ന ശശി തരൂര്‍ എം.പി ആനമണ്ടനാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കോൺഗ്രസിനെ വളർത്തി വലുതാക്കിയ നിരവധി നേതാക്കൾ കേരളത്തിലുണ്ട്. ഡല്‍ഹി നായരാക്കി തരൂരിനെ അകറ്റിനിര്‍ത്തിയിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഒറ്റദിവസം കൊണ്ട് അദ്ദേഹത്തെ ചങ്ങനാശേരി നായരും തറവാടി നായരും വിശ്വപൗരനുമാക്കി.‘തരൂര്‍ ഇപ്പോള്‍ ഇവിടെ വന്ന് പ്രമാണിയാകുകയാണ്. ഇപ്പോള്‍ പറയുന്നു കുമാരനാശാനെപ്പറ്റിയും അയ്യങ്കാളിയെപ്പറ്റിയും എഴുതുമെന്ന്, ഇതൊക്കെ രാഷ്ട്രീയ അടവുനയമാണ്. വടക്കേ ഇന്ത്യയില്‍ നടക്കുമെന്നല്ലാതെ കേരളത്തിലെങ്ങും ഈ പരിപ്പ് വേവില്ല. തരൂര്‍ ഇത്രേം […]

