കടുവയിലെ വിവാദ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് ഷാജി കൈലാസും പൃഥ്വിരാജും ;മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം
പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘കടുവ’യെന്ന സിനിമയിലെ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തിയിരിക്കുകയാണ് ഷാജി കൈലാസ്. വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം പറയുന്ന ഡയലോഗാണ് വിവാദമായത്. നമ്മള്‍ ചെയ്‍ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്നതാണ് പരാമര്‍ശമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഷാജി കൈലാസിന്റെ കുറിപ്പ് ഷെയര്‍ ചെയ്‍ത് പൃഥ്വിരാജും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.ആ […]
