ശാഖാ കുമാരിയുടെ കൊലപാതകം;കൈ കൊണ്ട് മുഖം അമർത്തിയാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ അരുൺ
ശാഖാ കുമാരിയെ അരുൺ കൈ കൊണ്ട് മുഖം അമർത്തിയാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. സ്വത്ത് തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. മരിച്ചതിന് ശേഷമാണോ ഷോക്ക് അടിപ്പിച്ചതെന്നും പരിശോധിക്കും. ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി പരിശോധനയിൽ ഫോറൻസിക് കണ്ടെത്തിയിട്ടുണ്ട്.ബെഡ് റൂമിൽ വച്ചു കൊലപ്പെടുത്തിയ ശേഷം ശാഖയെ ഹോളിലേക്ക് കൊണ്ടുവന്ന് ഷോക്കേൽപ്പിച്ചതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ഫൊറൻസിക് സംഘവും ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിലെ ഉദ്യോഗസ്ഥരും […]