രജസ്ഥാനിൽ അരുംകൊല; ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കമുള്ള നാലംഗ കുടുംബത്തെ കഴുത്തറത്ത് കൊലപ്പെടുത്തി
രാജസ്ഥാനിലെ ജോധ്പുരില്‍ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കമുള്ള നാലംഗ കുടുംബത്തെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ അഗ്നിക്കിരയാക്കി. ഒസിയാന്‍ എന്ന ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകം അരങ്ങേറിയത്.ചൗരായ് സ്വദേശിയായ പുനാറാം (55), ഭാര്യ ഭന്‍വാരി (50), മരുമകള്‍ ധാപു (24), ധാപുവിന്‍റെ ആറു മാസം പ്രായമുള്ള മകള്‍ എന്നിവരാണ് മരിച്ചത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിന്റെ നടുമുറ്റത്തേക്ക് വലിച്ചിട്ടാണ് ചുട്ടെരിക്കുകയായിരുന്നു. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. […]
