information

ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

  • 18th July 2020
  • 0 Comments

19/07/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

Kerala

കടലിൽ മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി

  • 13th September 2019
  • 0 Comments

കാസര്‍ഗോഡ് : ബേക്കല്‍ തീരത്തിനടുത്ത് മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കീഴൂര്‍ കടപ്പുറം സ്വദേശിയായ ദാസനെയാണ് കാണാതായിരിക്കുന്നത്. എട്ട് പേര്‍ സഞ്ചരിച്ച തോണിയാണ് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെയും രക്ഷപ്പെടുത്തി. മീന്‍ പിടിക്കാന്‍ പോയി തിരികെ വരുമ്പോഴായിരുന്നു തോണി മറിഞ്ഞത്. ദാസന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും ആണ് തെരച്ചില്‍ നടത്തുന്നത്.

News

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

  • 12th September 2019
  • 0 Comments

കോഴിക്കോട്; ഇന്നലെ കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി കളരാന്തിരി കണ്ടില്‍തൊടുക മുജീബിന്റെ മകന്‍ ആദില്‍ അര്‍ഷാദ്(15)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എളേറ്റില്‍ എംജെ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ പതിനാറോളം കൂട്ടുകാരോടൊപ്പം കോഴിക്കോട് ബീച്ചില്‍ കളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.

error: Protected Content !!