News

സ്വര്‍ണക്കടത്തില്‍ അന്വേഷണം കൊടുവള്ളിയിലേക്ക്

സ്വര്‍ണക്കടത്തുകേസ് അന്വേഷണം കേസില്‍ പങ്കാശിയെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ ജ്വല്ലറിയുടമയിലേക്കും. കൊടുവള്ളിയിലെ ജ്വല്ലറികള്‍ കേന്ദ്രീകരിച്ചും അടുത്ത ദിവസം റെയ്ഡ് ഉണ്ടായേക്കുമെന്നാമ് സൂചന. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും കോഴിക്കോട് എരഞ്ഞിക്കലിലെ സിംജുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊടുവള്ളി സ്വദേശിക്കും സ്വര്‍ണ്ണകടത്തില്‍ പങ്കുണ്ടെന്ന് ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമായി. കൊടുവള്ളി സ്വദേശിയായ ജ്വല്ലറി ഉടമയാണ് സ്വര്‍ണം ഉരുക്കി ആഭരണങ്ങളാക്കി മാറ്റാന്‍ സഹായം നല്‍കാറ്. മറ്റൊരു നടുവണ്ണൂര്‍ സ്വദേശി ഇതിന്റെ ഇടനിലക്കാരനായും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. […]

error: Protected Content !!