Kerala News

സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ തയ്യാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്

ഹേമകമ്മിറ്റി റിപ്പോർട്ടിന്മേൽ സാംസ്കാരിക വകുപ്പ് തയാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്.സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ 5000 പേജുള്ള ബ്രഹത്തായ റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ തുല്യതയും ലിം​ഗസമത്വവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന നിർദേശങ്ങളാണിതിൽ മുഖ്യമായിട്ടും ഉള്ളത്. സെറ്റിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ പരി​ഗണന നൽകണം. തുല്യ വേതനം നൽകണം. സിനിമയിലെ എല്ലാ ജോലികൾക്കും കരാർ ഉണ്ടാക്കണം. സ്ത്രീകളോട് പ്രത്യക്ഷമായോ പരോക്ഷമായോ മോശമായ രീതിയിൽ പെരുമാറ്റം ഉണ്ടാകരുത്. സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം അനുവദിക്കണം. ക്രിമിനൽ […]

Entertainment News

മീ ടൂ ആരോപണങ്ങൾ കൂടുന്നു; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സംസ്ഥാന സർക്കാർ

  • 27th April 2022
  • 0 Comments

സിനിമാ മേഖലയിൽ മീ ടൂ ആരോപണങ്ങൾ കൂടുതലായി ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോഗം വിളിച്ച് സംസ്ഥാന സർക്കാർ . അടുത്ത മാസം നാലിന് യോഗം ചേരും. റിപ്പോർട്ട് സമർപ്പിച്ച് ഒന്നര വർഷം പിന്നിടുമ്പോളാണ് സർക്കാർ യോഗം വിളിക്കാൻ തീരുമാനിക്കുന്നത്. മെയ് നാലാം തീയതി തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ യോഗംചേരും. എംഎംഎംഎ, ഫെഫ്ക ഉള്‍പ്പെടെ സിനിമാ മേഖലയിലെ എല്ലാ പ്രധാന സംഘടനകളെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്. […]

Kerala News

കോവിഡ്  വ്യാപനം; ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

  • 17th January 2022
  • 0 Comments

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി നാല് മുതൽ നടത്താനിരുന്ന ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് കോവിഡ് രൂക്ഷമായതിനാല്‍ അത് പ്രായോഗികമല്ല. തിരുവന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Entertainment News

സിനിമയിൽ ഉള്ളത് പോലെ അല്ല ഞങ്ങളുടെ ജീവിതം; സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങി ഇടുക്കി ചുരുളി നിവാസികൾ

  • 24th November 2021
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയിലെ തെറി വിളികളെ കുറിച്ചുള്ള ചർച്ചകൾ കൊണ്ട് സജീവമാണ് സാമൂഹിക മാധ്യമങ്ങൾ. ഇപ്പോൾ സിനിമക്കെതിരെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകാനൊരുങ്ങുകയാണ് ഇടുക്കിയിലെ ചുരുളി നിവാസികൾ. മലയോര കർഷകരെ മൊത്തത്തിൽ അപമാനിക്കുന്നതാണ് ചിത്രമെന്നും സിനിമയിൽ ഉള്ളത് പോലെ അല്ല തങ്ങളുടെ ജീവിതമെന്നും നാട്ടുകാർ ആരോപിക്കുന്നു. ചുരുളിയിൽ ഒരു മദ്യ ഷാപ്പ് പോലുമില്ല ചിത്രം റിലീസായതിന് പിന്നാലെ വിവാദങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് […]

Kerala News

സജി ചെറിയാനെതിരായ അനുപമയുടെ പരാതി; പ്രാഥമിക പരിശോധന നടത്താൻ നിർദേശം

  • 31st October 2021
  • 0 Comments

സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തനിക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന അനുപമയുടെ പരാതിയിൽ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ സിറ്റി പൊലീസ് കമീഷണറുടെ നിർദേശം. പ്രസംഗം നടന്നത് ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നതിനാൽ അനുപമയുടെ പരാതി പേരൂർക്കട പൊലീസ് ശ്രീകാര്യം പൊലീസിന് കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷം പോലീസ് തുടർ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. വിവാദപരാമർശത്തിൽ മന്ത്രിക്കെതിരെ അനുപമയും അജിത്തും പരാതി നൽകിയിട്ടും പരാമർശം വിവാദമായിട്ടും സജി ചെറിയാൻ തിരുത്താൻ തയ്യാറായിട്ടില്ല.ദത്ത് വിവാദത്തിൽ അനുപമയ്ക്ക് എതിരായ […]

Kerala News

തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും; മന്ത്രി സജി ചെറിയാന്‍

  • 26th July 2021
  • 0 Comments

തീരദേശ മേഖലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്‌ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍. കാസര്‍കോട് ജില്ലയിലെ പ്രധാന തീരദേശ മേഖലയിലും മഞ്ചേശ്വരം, കാസര്‍കോട്, അജാനൂര്‍ ഹാര്‍ബറുകളിലും സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രധാന പരിഗണനയാണ് നല്‍കുന്നത്. വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ നടത്തും. അജാനൂര്‍ ഫിഷറീസ് ഹാര്‍ബറിന്റെ പുതിയ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ […]

error: Protected Content !!