‘എം ടി നിരന്തരം പുതുക്കിയ എഴുത്തുകാരന്‍’; സച്ചിദാനന്ദന്‍
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ ഓര്‍മ്മകളയും എഴുത്തിനെയും വിലയിരുത്തി കൊണ്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ സെഷന്‍ ‘എം.ടി. എന്ന അമ്പത്തൊന്നക്ഷരം’ വാക്ക് വേദിയില്‍ നടന്നു. സെഷനില്‍ പ്രമുഖ സാഹിത്യകാരന്മാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. എഴുത്തുകാരന്‍ എന്ന നിലയില്‍ എം.ടിയുടെ പരിണാമങ്ങളെയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെയും സെഷന്‍ ചര്‍ച്ച ചെയ്തു. ‘നാലുകെട്ട്’ മുതല്‍ ‘രണ്ടാമൂഴം’ വരെയുള്ള എം.ടിയുടെ സാഹിത്യ യാത്രയിലെ പരിണാമത്തെ കവിയും നിരൂപകനുമായ കെ. സച്ചിദാനന്ദന്‍ വിശദീകരിച്ചു. സ്വയം നിരന്തരം പുതുക്കി എഴുത്തുകാരനാണ് എംടി […]
