വാട്സ് ആപ് ചാറ്റ് വധഗൂഢാലോചനയ്ക്ക് തെളിവല്ലെന്ന് കോടതി, ശബരിനാഥിന്റെ ജാമ്യ ഉത്തരവില്‍ കോടതി
മുഖ്യമന്ത്രിക്കെതിരെയുള്ള വധശ്രമ ഗൂഢാലോചനക്കേസില്‍ വാട്സ് ആപ് ചാറ്റ് തെളിവല്ലെന്ന് കോടതി. കെ.എസ് ശബരിനാഥിന്റെ ജാമ്യ ഉത്തരവില്‍ കോടതി നടത്തിയത് നിര്‍ണായക നിരീക്ഷണങ്ങള്‍. വധശ്രമ ഗുഡാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരീനാഥിനു നേരെ ചുമത്തിയിട്ടുള്ള കേസില്‍ വാട്സ് ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഒരു തെളിവായി പരിഗണിക്കാനാവില്ല. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിക്കാനുള്ള ഒരു ഗൂഢാലോചനയായി ഈ ചാറ്റിനെ കണക്കാക്കാന്‍ സാധിക്കില്ല. അതൊരു സമരാഹ്വാനം മാത്രമാണെന്നും കോടതി വിലയിരുത്തി. കേസിലെ ഒന്നും രണ്ടും […]
