kerala Kerala

‘ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെ 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു’; ബിജെപിയ്‌ക്കെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രം

തിരുവനന്തപുരം: ക്രൈസ്തവരോടുള്ള സമീപനത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പെന്ന് കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങള്‍ അരുതെന്ന് പറയാതെയാണ് 2026 ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിരിക്കുന്നത്. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനമാണെന്ന് ദീപിക വിമര്‍ശിച്ചു. ഗോവയിലും കേരളത്തിലും അടക്കം ക്രൈസ്തവര്‍ നിര്‍ണ്ണായക ശക്തിയായ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശക്കാരായി നിലകൊള്ളുന്നുവെന്ന് ദീപിക ചൂണ്ടികാട്ടി. ‘വേട്ടക്കാരന് കൈയടിച്ച് […]

kerala Kerala

മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ല; മദ്യനയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: മദ്യനയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. മദ്യം വില്‍പന സര്‍ക്കാരിന്റെ പ്രധാന വരുമാനമാകുന്നതും മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ല. ലഹരി വിരുദ്ധ സന്ദേശം സ്‌കൂള്‍ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്നാല്‍ മുറുക്കാന്‍ കടകള്‍ പോലെ മാദ്യശാലകള്‍ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാന്‍ കഴിയുമോ എന്നും ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ചോദിച്ചു. പൂര്‍ണമായും മദ്യം നിര്‍ത്താനുള്ള നടപടി വേണം. കോടി കണക്കിന് നികുതി കുടിശിക വരുത്തുന്ന വമ്പന്‍ […]

Kerala kerala

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി, മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: എ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് ജയതിലക് തിരഞ്ഞെടുക്കപ്പെട്ടത്. 2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ കാലാവധി.

kerala Kerala

മുനമ്പം: രാഷ്ട്രീയക്കാര്‍ തെറ്റിദ്ധരിപ്പിച്ചു, നിയമഭേദഗതി കൊണ്ട് ശാശ്വത പരിഹാരമായില്ല; നിരാശയെന്ന് സിറോ മലബാര്‍ സഭ

കൊച്ചി: മുനമ്പം വിഷയത്തില്‍ ഇപ്പോഴും ആശങ്കകള്‍ക്ക് പൂര്‍ണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് സിറോ മലബാര്‍ സഭ. ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് ഫാദര്‍ ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സഭ മുന്നില്‍ കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് നിയമത്തില്‍ ഏകദേശം 44 ഓളം ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. റവന്യൂ അവകാശങ്ങളോടെ ഭൂമി സ്വന്തമായി ലഭിക്കാന്‍, ശാശ്വതമായ പരിഹാരത്തോടെ, ആശങ്കകളില്ലാതെ ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയുള്ള […]

National

ഗവര്‍ണര്‍ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി; നിയമസഭ പാസാക്കിയ ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം

ന്യൂഡല്‍ഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് വിരട്ടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി സുപ്രീംകോടതി ഇടപെടല്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന ഗവര്‍ണമാരുടെ നടപടിക്ക് സുപ്രീംകോടതി തടയിട്ടു. ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ഗവര്‍ണര്‍ അനുമതി നിഷേധിച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി തിരിച്ചയച്ചാല്‍ പരമാവധി ഒരു […]

National

വിവാദമായ വഖഫ് ദേഭഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: വിവാദമായ വഖഫ് ദേഭഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര പാര്‍ലമെന്ററി വകുപ്പ് മന്ത്രി കൂടിയായ ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് ബില്‍ അവതരണം. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പായി പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. ബില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചൂണ്ടിക്കാട്ടി. ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റിക്ക് ബില്ലില്‍ ഭേദഗതി വരുത്താനുള്ള അവകാശമില്ലെന്നും […]

National

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; 8 മണിക്കൂര്‍ ചര്‍ച്ച; പ്രതിപക്ഷം എതിര്‍ക്കും

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ അവതരിപ്പിക്കുക. പിന്നാലെ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാര്‍ക്കും വിപ്പ് നല്‍കുമെന്ന് ഭരണപക്ഷം അറിയിച്ചു. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാവല്‍ വഖഫ് ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കില്ല. ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്റിലേക്ക് എത്തുന്നത്. ചര്‍ച്ചക്ക് ശേഷം […]

kerala Kerala kerala politics

ആശമാരുടെ സമരം; നിയമസഭയില്‍ പ്രതിപക്ഷ- ഭരണപക്ഷ പോര്

തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ- ഭരണപക്ഷ പോര്. കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനമെന്ന വാദം കള്ളമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് മുഖ്യമന്ത്രിയെ വിളിച്ച രാഹുല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരെ മൈന്‍ഡ് ചെയ്തില്ലെന്നും ആരോപിച്ചു. ‘കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിച്ചവരാണ് ആശമാര്‍. അവരാണ്‌സെക്രട്ടറിയേറ്റ് പടിക്കല്‍ വെറും തറയില്‍ സമരം കിടക്കുന്നത്.700 രൂപ പ്രതിദിന വരുമാനമുള്ള സംസ്ഥാനത്ത് ആശ മാര്‍ക്ക് കിട്ടുന്നത് 232 […]

kerala Kerala

സ്വകാര്യ സര്‍വകലാശാല ബില്‍ മാര്‍ച്ച് 3ന് നിയമസഭയില്‍ അവതരിപ്പിക്കും

  • 12th February 2025
  • 0 Comments

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്‍ മാര്‍ച്ച് മൂന്നിന് നിയമസഭയില്‍ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭ ഈയിടെ അംഗീകാരം നല്‍കിയിരുന്നു. സ്വകാര്യ സര്‍വകലാശാല ബില്‍ 13ന് നിയമസഭയില്‍ അവതരിപ്പിക്കും. കേരളത്തില്‍ വിദേശ, സ്വകാര്യ സര്‍വകലാശാലകള്‍ ആകാമെന്ന നിലപാട് സിപിഎമ്മിന്റെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുകയും ഇടതുമുന്നണി പിന്നീട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് കേരളത്തില്‍ […]

Kerala kerala

ലഹരി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

  • 11th February 2025
  • 0 Comments

തിരുവനന്തപുരം: ലഹരി വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സഭയില്‍ അവതരാനുമതി. പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്മേല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാനാണ് സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. സമൂഹത്തില്‍ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെയാണ് അടിയന്തര പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നത്.

error: Protected Content !!