Kerala News

ശബരിമല സന്നിധാനം ഇന്ന് തുറക്കും

തുലാമാസപൂജകൾക്കായി ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് സന്നിധാനത്ത് നടതുറക്കും ആറുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ശനിയാഴ്ച ശബരിമല സന്നിധാനത്ത് ഭക്തരെത്തുന്നത്. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തർക്ക് ദർശനം. കോവിഡ് വ്യാപനത്തെത്തുടർന്ന് നിയന്ത്രണങ്ങളിലായിരുന്ന ശബരിമലയിൽ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്ച്വൽക്യൂവഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയ്യപ്പനെ തൊഴാം. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും ഉണ്ട്. ശനിയാഴ്ച രാവിലെ എട്ടിന് അടുത്ത വർഷത്തേക്കുള്ള […]

error: Protected Content !!