News

കുന്ദമംഗലം മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 191 ലക്ഷം രൂപയുടെ ഭരണാനുമതി

  • 30th September 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ റോഡ് പ്രവര്‍ത്തികള്‍ക്ക് 191 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പൊയ്യ കൂടത്താല്‍ റോഡ്, ചുണ്ടിക്കുളം അരിയില്‍ റോഡ്, കുന്നുമ്മല്‍താഴം കോട്ടാംപറമ്പ് റോഡ്, തിരുത്തിപള്ളി കല്ലറകോളനി റോഡ്, പൊയ്യ കക്കോട്ടിരി പിലാശ്ശേരി റോഡ്, മുത്തപ്പന്‍തറ വടക്കേച്ചാല്‍ റോഡ,് ഓവുങ്ങര തല്ലശ്ശേരി റോഡ്, വെസ്റ്റ് പിലാശ്ശേരി മാരിയോട് റോഡ്, വാഴപറമ്പ് പിലാശ്ശേരി റോഡ്, കണക്കഞ്ചേരി റോഡ്, തിരുത്തിമ്മല്‍പള്ളി ഇടവഴി, പൊറ്റമ്മല്‍ ഫുട്പാത്ത്, മുണ്ടക്കല്‍ കുട്ടമ്പ്രക്കുന്ന് […]

information Local

ഗതാഗത നിയന്ത്രണം

  • 25th September 2019
  • 0 Comments

മുക്കം-അരീക്കോട് റോഡില്‍ നോര്‍ത്ത് കാരശ്ശേരി ജംഗ്ഷന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ മുക്കം ഭാഗത്തുനിന്നും തേക്കുംകുറ്റി, കൂടരഞ്ഞി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് നിന്നും ഇടതു ഭാഗത്തേക്ക് തിരിഞ്ഞ് മോയിലത്ത് പാലം, ആനയാംകുന്ന് വഴിയും തേക്കുംകുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മുരിങ്ങമ്പുറായി ജംഗ്ഷനില്‍ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് കളരിക്കണ്ടി- മാന്ത്ര വഴിയും, കൂടരഞ്ഞി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കാരമൂല-കുമാരനല്ലൂര്‍ വഴിയും പോകേണ്ടതാണ്. മുക്കം ഭാഗത്തു […]

Local

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി;പാറക്കല്‍ അബ്ദുല്ല എം.എല്‍.എ

  • 19th September 2019
  • 0 Comments

കുറ്റ്യാടി; കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. കുനിങ്ങാട്-പുറമേരി – വേറ്റുമ്മല്‍ റോഡ് (8ലക്ഷം) കുറ്റ്യാടി – വലകെട്ട് – കൈപ്രംകടവ് റോഡ് (4ലക്ഷം) കുറ്റ്യാടി പള്ളി – ഊരത്ത് റോഡ് (3 ലക്ഷം) നങ്ങേലിക്കണ്ടിമുക്ക് – വളയന്നൂര്‍ റോഡ് (3 ലക്ഷം) വട്ടോളി – പാതിരിപ്പറ്റ റോഡ് (3 ലക്ഷം) കുളങ്ങരത്ത് – അരൂര്‍ -ഗുളികപ്പുഴ റോഡ് (5 […]

News

റോഡ് നിയമങ്ങൾ: ശാസ്ത്രീയ ബോധവൽക്കരണ പരിപാടി ശക്തിപ്പെടുത്തും – മന്ത്രി എ കെ ശശീന്ദ്രൻ

  • 6th September 2019
  • 0 Comments

റോഡ് നിയമങ്ങൾ സംബന്ധിച്ച ശാസ്ത്രീയമായ ബോധവൽക്കരണ പരിപാടിയും പരിശീലനവും ശക്തിപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ.  മോട്ടോർ വാഹന വകുപ്പ്, ഹോണ്ടയുടെ സഹകരണത്തോടെ സജ്ജീകരിച്ചസംസ്ഥാനത്തെ ആദ്യ സേഫ്റ്റി  ഡ്രൈവിംഗ് എജുക്കേഷണൽ സെൻറർ ചേവായൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    . ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്കും  ഗതാഗത നിയമങ്ങൾ  തെറ്റിക്കുന്നവർ ക്കും അവബോധവും  പരിശീലനവും ഈ കേന്ദ്രത്തിലൂടെ നൽകും.  മോട്ടോർ വാഹന നിയമ പരിപാലനവും നവീകരണത്തിന്റെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിന് പകരം, ആധുനിക […]

Local

പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍ നിർമ്മാണത്തിന് ജില്ലാപഞ്ചായത്ത് 2.72 കോടി രൂപ അനുവദിച്ചു

  • 2nd September 2019
  • 0 Comments

ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന 11 റോഡുകളുടെ പുനര്‍നിർമ്മാണത്തിന് ജില്ലാപഞ്ചായത്ത് 2.72 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. ആസൂത്രണസമിതിയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കും. 2019 ഓഗസ്റ്റില്‍ പ്രളയത്തില്‍ തകര്‍ന്ന വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മാടഞ്ചേരി റോഡിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്. ഉരുള്‍പ്പെട്ടലില്‍ വിലങ്ങാട് റോഡും റോഡിന്റെ സംരക്ഷണ ഭിത്തിയും പൂര്‍ണമായും തകരുകയും ഗതാഗതം നിലച്ചിരിക്കുകയുമാണ്. കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന ചെറുവണ്ണൂര്‍ – തുറയൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോവുന്ന […]

Kerala Local

കോരപ്പുഴയിലെ താല്‍കാലിക നടപ്പാത ഉടന്‍ പുനര്‍നിര്‍മ്മിക്കും മന്ത്രി എ.കെ ശശീന്ദ്രന്‍

കോഴിക്കോട് : കോരപ്പുഴ നിവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. താല്‍കാലികമായി നിര്‍മ്മിച്ച നടപ്പാതയുടെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോരപ്പുഴയിലെ താല്‍കാലിക നടപ്പാതയിലൂടെയുള്ള യാത്രസൗകര്യം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ന്യായമായ ആവശ്യമാണ് യാത്ര സൗകര്യം ലഭിക്കുക എന്നത്. പലരും റെയില്‍വേ പാളം വഴിയാണ് യാത്ര ചെയ്യുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. മഴ ശക്തമായതിനെ തുടര്‍ന്ന് വെള്ളക്കെട്ട് […]

Local

റോഡ് സുരക്ഷയുടെ പാഠങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗതാഗതമന്ത്രിയെത്തി

കോഴിക്കോട് : പരസ്പര പൂരകമായ കാമ്പയിനിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍  ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. പരിശോധന, ശിക്ഷ, ബോധവത്ക്കരണം തുടങ്ങിയ ഘട്ടങ്ങളിലൂടെ കേരളത്തിലെ റോഡ്  സുരക്ഷയിലെ  അപാകത പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡ് സുരക്ഷാ ആക്ഷന്‍പ്ലാനിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചു നടത്തിയ  സംയുക്ത വാഹന പരിശോധനയ്ക്കായി കോഴിക്കോട് മുണ്ടിക്കല്‍ത്താഴം ജംഗ്ഷനില്‍ എത്തിയതായിരുന്നു മന്ത്രി. സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ എത്തിയ വാഹനയാത്രക്കാര്‍ക്ക് ഗതാഗത […]

Local

പന്തീരങ്കാവ് മണക്കടവ് റോഡിന് 2 കോടിയുടെ ഭരണാനുമതി

പന്തീരങ്കാവ് മണക്കടവ് റോഡിന് 2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മെഡിക്കല്‍ കോളേജ്, രാമനാട്ടുകര ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ബസ് റൂട്ടുള്ള ഈ റോഡിന്റെ ആദ്യ ഭാഗം 50 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചതാണ്. റോഡിന്റെ കി.മീ 0/600 മുതല്‍ 2/000 വരെയുള്ള ഭാഗം ആധുനിക രീതിയില്‍ ബി.എം.ബി.സി ചെയ്യുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Local

കൂളിമാട് റോഡ് പ്രവര്‍ത്തി ത്വരിതപ്പെടുത്താൻ നടപടിയായി

കളന്‍തോട്: കൂളിമാട് റോഡ് പ്രവര്‍ത്തി ത്വരിതപ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും യോഗത്തില്‍ തീരുമാനമായി. റോഡ് പ്രവൃത്തി തുടരുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തി. തടസമുള്ള മരങ്ങള്‍ മാറ്റുന്ന മുറക്ക് കെ.എസ്.ഇ.ബിയുടെ ലൈനുകള്‍ മാറ്റാന്‍ കരാര്‍ നല്‍കിയതായും പൊതുമരാമത്ത് നിര്‍ദ്ദേശിക്കുന്ന ദിവസം പ്രവൃത്തി ആരംഭിക്കുന്നതിന് സന്നദ്ധമാണെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.സി.പി.സി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന് കരാര്‍ നല്‍കിക്കഴിഞ്ഞതായും പ്രവൃത്തി നടത്തുന്നതില്‍ തടസങ്ങളില്ലെന്നും സംയുക്ത പരിശോധന നടത്തി […]

Local

റോഡില്‍ ലാബോറട്ടറി മാലിന്യം തള്ളി

കുന്ദമംഗലം: കുന്ദമംഗലം പിലാശ്ശേരി റോഡില്‍ പൊയ്യ പ്രദേശത്ത് ലബോറട്ടറി മാലിന്യം തള്ളി. വഴിയാത്രക്കാര്‍ക്ക് മാലിന്യം വളരെ ഏറെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്. റോഡ് പണിക്ക് വേണ്ടി നാഥ് കണ്‍സ്ട്രക്ഷന്‍ കമ്പനി മണ്ണ് കൂട്ടിയിട്ടിരുന്നു. ഇതിന്റെ മറവിലാണ് മാലിന്യം തട്ടിയത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശിവാനന്ദന്‍ സ്ഥലം സന്ദര്‍ശിക്കുകയും കുന്ദമംഗലം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

error: Protected Content !!