റോഡ് സുരക്ഷ ജീവന്‍ രക്ഷ; ബോധവല്‍ക്കരണം നടത്തി
ജനുവരി 11 മുതല്‍ 17 വരെ ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് മോട്ടോര്‍വാഹന വകുപ്പും നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സിയും, പരിവാര്‍ ഹിമാജെട്രി വെക്കേഷന്‍ ട്രെയിനിങ് സെന്ററും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബുദ്ധിയും വിവേകവും ഉണ്ടായിട്ടും നിയമം തെറ്റിക്കുന്നവര്‍ക്ക് വേണ്ടി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ് ബോധവല്‍ക്കരണം നടത്തുന്നത്. വാഹനം ഓടിക്കുന്നവര്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ ഉള്ള ബേധം വരുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ആര്‍ടിഒ എന്‍പി സുബാഷ് […]
