‘മനസുതുറന്നത് തുമ്പായി’ പോണേക്കരയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദൻ;അറസ്റ്റ് 17 വർഷത്തിന് ശേഷം
2004ൽ എറണാകുളം ഇടപ്പള്ളി പോണേക്കരയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദനാണെന്ന് പൊലീസ്. ഇരട്ട കൊലപാതകത്തിൽ 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസ് ചുരുളഴിച്ചത്. കേസില്‍ റിപ്പര്‍ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാള്‍ നിലവില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും എ.ഡി.ജി.പി. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇടപ്പള്ളി ഇരട്ടക്കൊലക്കേസിൽ ജയാനന്ദൻ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, മതിയായ തെളിവുകൾ ശേഖരിക്കാൻ പൊലീസിനു സാധിക്കാതിരുന്നതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല.തൃശൂർ മാള സ്വദേശി യാണ് ഇയാൾ. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ […]
