റിഫയുടെ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റി; മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് പ്രതീക്ഷ
പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്ത റിഫയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തത്. എംബാം ചെയ്തതിനാൽ മൃതദേഹം കാര്യമായിട്ട് അഴുകിയിരുന്നില്ല അതിനാൽ പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. മൃതദേഹം പുറത്തെടുക്കാനായി താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മാർച്ച് ഒന്നാം തിയതി ദുബായ് ഫ്ലാറ്റിൽ മരണപ്പെട്ട വ്‌ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ മരണത്തിൽ തുടക്കം മുതലെ ദുരൂഹതകൾ നിലനിന്നിരുന്നു. […]
