National News

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  • 5th September 2019
  • 0 Comments

എന്‌ഫോഴ്‌സ്‌മെന്റ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചിദംബരത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഭാനുമതിയും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ തീരുമാനം. മൂന്ന് ദിവസത്തെ വാദത്തിന് ശേഷമായിരുന്നു മുൻജാമ്യാപേക്ഷയിലെ കോടതി വിധി. ചിദംബരത്തിനെ സിബിഐ നേരത്തെ കസ്റ്റഡിയിലെടുത്തെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കസ്റ്റഡി ഒഴിവാക്കാനാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. ഇന്ന് കസ്റ്റഡി കാലാവധി തീരുകയാണ്.

error: Protected Content !!