National

നടന്‍ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; നാല് ദിവസം കൂടി താരം ആശുപത്രിയില്‍ കഴിയും

  • 1st October 2024
  • 0 Comments

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള നടന്‍ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രാവിലെ മുതല്‍ വിവിധ പരിശോധനകള്‍ നടത്തിയ ശേഷം രജനികാന്ത് ആശുപത്രിയില്‍ തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാര്‍ഡിയോളിസ്റ്റ് ഡോക്ടര്‍ സായ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനികാന്തിനെ പരിശോധിക്കുന്നത്. നാല് ദിവസം കൂടി താരം ആശുപത്രിയില്‍ കഴിയുമെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

error: Protected Content !!