നിയമന തട്ടിപ്പ് കേസ്; ബാസിത് ഹരിദാസിനെ കള്ളമൊഴി നൽകാൻ പരിശീലിപ്പിച്ചെന്ന് അന്വേഷണ സംഘം
ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കി നടത്തിയ നിയമന തട്ടിപ്പ് കേസിൽ കെ പി ബാസിത് ഹരിദാസിനെ കള്ള മൊഴി നൽകാൻ പ്രേരിപ്പിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെത്തി പണം നല്‍കിയെന്ന കള്ളമൊഴിയില്‍ ഉറച്ചുനില്ക്കാന് ബാസിത് പറഞ്ഞെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്തെ സ്ഥലങ്ങളുൾപ്പടെ ബാസിത് ഹരിദാസിനെ പറഞ്ഞ് പഠിപ്പിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അതേമസമയം ബാസിത് ന്റെ തെളിവെടുപ്പ് ഇന്ന് മലപ്പുറത്തു തുടരും. പരാതി എഴുതി നല്‍കിയെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു ബാസിതിന്റെ ശ്രമം. മാര്‍ച്ച് മാസത്തില്‍ മഞ്ചേരിയില്‍ ഹോട്ടലില്‍ ബാസിതിന്റെ പേരില്‍ […]
