പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബാലുശ്ശേരി സ്വദേശിയായ 42കാരന് പത്തു വര്‍ഷം കഠിനതടവും പിഴയും
കോഴിക്കോട്: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി പൂനത്ത് സ്വദേശിക്ക് പത്തു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. ബാലുശ്ശേരി പൂനത്ത് വായോറ മലയില്‍ വീട്ടില്‍ ബിജു(42) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും ശിക്ഷ വിധിച്ചത്. 2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ അമ്മയുടെ വീടിന് സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ബിജു വീടിനകത്തേക്ക് പിടിച്ചു കൊണ്ട് പോയി ലൈംഗികമായി […]









