അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ് രഞ്ജിത്ത് എൻ.പി.സി.ക്ക്
കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള എസ്. അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് മലയാള മനോരമ കണ്ണൂർ ബ്യൂറോ ചീഫ് റിപ്പോർട്ടർ രഞ്ജിത് എൻ പി സി ക്ക് . കേരളത്തിലെ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥം രചിക്കുന്നതിനാണ് ഫെല്ലോഷിപ്പ് ലഭിച്ചത്. 2021 ൽ അന്തരിച്ച, ‘ദ ഹിന്ദു’ കേരള ബ്യൂറോചീഫ് എസ്. അനിൽ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേർന്ന് വികസനോന്മുഖ മേഖലയിലെ ഗ്രന്ഥരചനയ്ക്കായാണ് ഫെല്ലോഷിപ് ഏർപ്പെടുത്തിയത്. 50,000 രൂപയാണ് ഫെല്ലോഷിപ് തുക. കേരള സർവകലാശാല ജേണലിസം […]
