എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ല; വിപരീത ഫലമുണ്ടാക്കിയെന്ന് പി രാജീവ്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തുറന്നുപറഞ്ഞ് മുന്‍ മന്ത്രി പി രാജീവ്. എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്.ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത.് മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് രാജീവി തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാളിച്ച ഏറ്റുപറഞ്ഞത്. വെള്ളാപ്പള്ളി നടേശന്റെ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ട് എന്ന് നേരത്തെ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് ധാരണയുണ്ടാക്കേണ്ടതുണ്ട്. ശബരിമല വിഷയത്തില്‍, അപ്പോള്‍ത്തന്നെ […]


