കൊൽക്കത്ത രാജ്ഭവൻ ഇനി ജൻ രാജ്ഭവൻ: താക്കോൽ കൈമാറി രാഷ്ട്രപതി
തിരുവനന്തപുരം: പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്കൊൽക്കത്ത രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു കൊടുത്തു. രാഷ്ട്രപതിയെ ആദരിക്കുന്നതിനായി രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് ഗവർണർ ഡോ.ആനന്ദബോസ് രാജ്ഭവൻ്റെ പ്രതീകമായ താക്കോൽ കൈമാറിയത്.തുടർന്ന് രാഷ്ട്രപതി രാജ്ഭവൻ്റെ താക്കോൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കൈമാറി. ഇതോടെ കൊൽക്കത്ത രാജ്ഭവൻ ജൻ രാജ്ഭവനായി. കോളനി വാഴ്ചയുടെ പ്രതീകമായിരുന്ന രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു നൽകുന്നതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം ജനങ്ങൾക്ക് തുറന്നു നൽകാനുള്ള രാഷ്ട്രപതിയുടെ തീരുമാനം […]
