National News

കേന്ദ്രസര്‍ക്കാറിനെതിരെ വാര്‍ത്ത കൊടുത്തു; ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ റെയ്ഡുമായി ആദായനികുതി വകുപ്പ്

  • 22nd July 2021
  • 0 Comments

മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ റെയ്ഡുമായി ആദായനികുതി വകുപ്പ്. ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത കൊടുക്കുന്ന മാധ്യമസ്ഥാപനമാണ് ദൈനിക് ഭാസ്‌കര്‍. കൊവിഡ് നിയന്ത്രണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നും ദൈനിക് ഭാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു. രാജ്യത്തെ എല്ലായിടത്തുമായി വിവിധ ഭാഷകളില്‍ 60 എഡിഷനുള്ള മാധ്യമസ്ഥാപനമാണ് ദൈനിക് […]

Kerala News

കിഫ്ബിക്കെതിരായ റെയ്ഡ് ഊളത്തരം; തോമസ് ഐസക്

  • 26th March 2021
  • 0 Comments

കിഫ്ബിയില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെതിരേ കടുത്ത വിമര്‍ശവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരവുമാണ്. ഐആര്‍എസ്സുകാര്‍ 15 പേരെ കൂട്ടി കിഫ്ബി ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കിഫ്ബി ഒരു ധനകാര്യ സ്ഥാപനമാണ്. അതിന്റെ സത്‌പേര് നശിപ്പിക്കാനാണ് റെയ്ഡ് നടത്തിയതെന്നും തോമസ് ഐസക്ക് പറഞ്ഞു. തോമസ് ഐസക്കിന്റെ വാർത്താ സമ്മേളത്തിൽ നിന്ന് “100 കോടിരൂപയുടെ കോണ്‍ട്രാക്ടില്‍ 10 കോടി രൂപ ഇന്‍കംടാക്‌സ് വിഹിതമായിട്ടുണ്ടെങ്കില്‍ 10 കോടി രൂപ എസ്പിബിക്ക് കൊടുക്കും. 90 കോടി […]

National News

പഞ്ചാബിലെ ധാന്യ സംഭരണ ശാലകളിൽ റെയ്ഡുമായി സി.ബി.ഐ.

  • 29th January 2021
  • 0 Comments

പഞ്ചാബിലെ 40 പ്രധാന ഗോഡൗണുകളിലെ ധാന്യ സംഭരണ ശാലകളിൽ റെയ്ഡുമായി സി.ബി.ഐ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. നിലവില്‍ റെയ്ഡ് ചെയ്ത 35ഓളം പ്രദേശങ്ങളും പഞ്ചാബിലും ബാക്കിയുള്ളവ ഹരിയാനയിലുമാണെന്നാണ് വിവരം. നിലവില്‍ ശേഖരിച്ച് വെച്ച ധാന്യങ്ങളുടെ ഗുണനിലവാരം അളക്കുന്നതിനായുള്ള പരിശോധനകള്‍ അടുത്ത് തന്നെ നടത്തുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. 2019-20, 2020-21 കാലയളവില്‍ ശേഖരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകളാണ് ശേഖരിച്ചത്.

National News

സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; നിരവധി രേഖകള്‍ പിടിച്ചെടുത്തു

  • 22nd January 2021
  • 0 Comments

തമിഴ്നാട്ടിലെ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. നിരവധി രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട് ദിനകരനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. ജീസസ് കാളിങ് എന്ന സുവിശേഷ സംഘത്തിന്റെ ഓഫീസുകളിലും വീടുകളിലും സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ രണ്ട് ദിവസമായി റെയ്ഡ് തുടരുന്നത്. ജീസസ് കാളിങ്ങിന്റെ ഉടമയും പ്രമുഖ പ്രഭാഷകനുമാണ് പോള്‍ ദിനകരന്‍. ദിനകരന്റെ അഡയാറിലെ വീട്ടിലും ഓഫീസിലും വ്യാഴാഴ്ച രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. തുടര്‍ന്ന് ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ 28 കേന്ദ്രങ്ങളിലായാണ് […]

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ നോട്ടുകള്‍

  • 23rd November 2020
  • 0 Comments

കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുമുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതുവരെ പിടിച്ചെടുത്തത് 18 കോടിയുടെ കറന്‍സിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള 60 ഇടങ്ങളില്‍ നിന്നുമ കണ്ടെടുത്ത തുകയാണിത് . വന്‍ തുകയുടെ നിരോധിത നോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്. ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നെല്ലാമായാണ് ഇത്രയും പണം അന്വേഷണസംഘം പിടിച്ചെടുത്തത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശങ്ങളില്‍ നിന്ന് സമാഹരിച്ച പണം വകമാറ്റി റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് […]

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; കെ.പി.യോഹന്നാന് കുരുക്ക് മുറുകുന്നു

  • 10th November 2020
  • 0 Comments

ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ കെ.പി.യോഹന്നാനെ വിളിച്ചു വരുത്താന്‍ അന്വേഷണസംഘം. ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് അയക്കാനും തീരുമാനമായിട്ടുണ്ട്. തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തും രാജ്യത്തുടനീളം സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് തിങ്കളാഴ്ച വൈകിട്ടോടെയാണ് അവസാനിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ വിദേശത്ത് നിന്ന് ലഭിച്ചുവെന്നും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച ഈ തുക ഉപയോഗിച്ച് അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. നിരോധിച്ച […]

സഭാ മാനേജര്‍ക്കെതിരിരെ സേവ് ബിലീവേഴ്‌സ് ഫോറം, വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടെന്നും ഫോറം

  • 9th November 2020
  • 0 Comments

ആദായ നികുതി വകുപ്പ് ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സഭാ മാനേജര്‍ക്കെതിരെ സേവ് ബിലീവേഴ്‌സ് ഫോറം. സഭാ മാനേജരായ ഫാ.സിജോ പന്തപ്പള്ളിയിലാണ് ക്രമക്കേടുകള്‍ക്ക് കാരണമെന്നും, വിശ്വാസ സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് നടത്തിപ്പുകാരില്‍ നിന്നുണ്ടായതെന്നും സേവ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വൈദികന്റെ ക്രമക്കേട് മൂലം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത പണം സഭയുടേതല്ല. ബിഷപ്പുമാരും മെത്രാപ്പൊലീത്തയും വിശ്വാസികളും മാനസിക ബുദ്ധിമുട്ട് നേരിടുകയാണ്. സിജോ പന്തപ്പള്ളിയുടെ രാഷ്ട്രീയ ബന്ധങ്ങളും വിദേശയാത്രകളും അന്വേഷിക്കണമെന്നും എല്ലാ […]

ഫോണ്‍ തട്ടിപ്പറിച്ചോടി ഫ്‌ളെഷ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ വൈദികന്റെ ശ്രമം; ബിലീവേഴുസ് ചര്‍ച്ച് റെയ്ഡില്‍ നാടകീയസംഭവങ്ങള്‍

  • 9th November 2020
  • 0 Comments

കെ പി യോഹന്നാന്‍ സ്ഥാപിച്ച ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനങ്ങളില്‍ മൂന്ന് ദിവസമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡ് പൂര്‍ത്തിയായി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്‌സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പരിശോധനയ്ക്കിടയില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. ഒന്നാം ദിവസത്തെ റെയ്ഡ് പുരോഗമിക്കുന്നതിനിടയില്‍ ബിലീവേഴ്‌സ് ചര്‍ച്ച് വക്താവും മെഡിക്കല്‍ കോളജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടയില്‍ ഫാദര്‍ സിജോ […]

കെപി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡ് തുടരുന്നു; അഞ്ച് കോടി രൂപ പിടിച്ചെടുത്തു

  • 6th November 2020
  • 0 Comments

തിരുവല്ലയില്‍ കെപി യോഹന്നാന്റെ ബിലിവേഴ്‌സ് ചര്‍ച്ചിലും സ്ഥാപനങ്ങളിലുമായി ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറു കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന. വിദേശത്ത് നിന്നുമെത്തിയ ഫണ്ട് വ്യാപകമായി വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇന്നലെ സഭ ആസ്ഥാനത്ത് നിന്ന് അമ്പത് ലക്ഷത്തിലധികം രൂപ കണ്ടെത്തിയിരുന്നു. സഭയുടെ ഉടമസ്ഥതതയിലുള്ള സ്‌കൂളുകള്‍, കോളജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍, യോഹന്നാന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. വിദേശത്ത് നിന്ന് സാമ്പത്തിക സഹായം […]

കെ പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്

  • 5th November 2020
  • 0 Comments

ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന. കൊച്ചിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന്റെ ഉത്തരവ് പ്രകാരമാണ് പരിശോധന. തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ ഇന്നു രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തിന് പുറത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ അടക്കമുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ബിലീവേഴ്‌സ് […]

error: Protected Content !!