National News

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം ലഭിക്കും, വര്‍ഷങ്ങളോളമുള്ള പരിചയം വെച്ച് ടിക്കറ്റ് ലഭിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

മാധ്യമങ്ങള്‍ക്കു മുന്നിലെത്തി അഭിപ്രായ വ്യത്യാസങ്ങള്‍ പങ്കുവയ്ക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കകത്ത് പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ഒരു പൊതുപരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. മാധ്യമങ്ങള്‍ മുഖേന പരാതി ഉന്നയിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം ലഭിക്കും. അല്ലാതെ വര്‍ഷങ്ങളോളമുള്ള പരിചയം വെച്ച് കൈവശമുള്ള ടിക്കറ്റ് തുടര്‍ന്നും ലഭിക്കുകയില്ല. അടിത്തട്ടിലുള്ള പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ […]

Kerala News

കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണം, രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശം

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്. കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശിച്ചു. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുളള അധികാരം സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. ഡിസിസികള്‍ പുനഃസംഘടിപ്പിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡിസിസികള്‍ വേണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല പ്രധാനമായും മുന്നോട്ട് വെച്ചത്. പ്രവര്‍ത്തന ഫണ്ട് […]

National News

ഉസ്മാനിയ സർവകലാശാലയിൽ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം;അറസ്റ്റിലായ വിദ്യാർത്ഥികളെ ജയിലിൽ സന്ദർശിച്ച് രാഹുൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ക്യാമ്പസ് സന്ദർശത്തിന് അനുമതി നിഷേധിച്ച് ഉസ്മാനിയ സർവകലാശാല. സംഭവത്തിൽ പ്രതിഷേധിച്ച് അറസ്റ്റിലായ എന്‍എസ്‌യു നേതാക്കളെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിൽ പിസിസി അധ്യക്ഷനൊപ്പം രാഹുൽ ഗാന്ധി സന്ദര്‍ശിച്ചു.ഇന്ന് നടക്കാനിരുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍,2017 മുതല്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് വേദി നല്‍കരുതെന്ന് തീരുമാനം എടുത്തിട്ടുണ്ടെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതോടെ എന്‍എസ്‌യു നേതാക്കള്‍ പ്രതിഷേധം നടത്തുകയും […]

National News

കൊവിഡ് മരണ കണക്കില്‍ അപാകത; ശാസ്ത്രം നുണപറയില്ല, പക്ഷേ മോദി പറയും, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കൊവിഡ് മരണങ്ങളുടെ കണക്കുകളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ അപാകതയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി എത്തിയത്. ശാസ്ത്രം കള്ളം പറയില്ല, മോദി പറയുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ പറയുമ്പോലെ 4.8 ലക്ഷമല്ല, 47 ലക്ഷം ഇന്ത്യക്കാരാണ് കൊവിഡ് മഹാമാരി മൂലം മരണപ്പെട്ടതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ‘കോവിഡ് മഹാമാരി […]

National News

രാഹുൽ ഗാന്ധി നിശാ ക്ലബിൽ ?ദൃശ്യങ്ങൾ വിവാദമാകുന്നു,വീഡിയോ ആയുധമാക്കി ബിജെപി

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൈറ്റ് ക്ലബിലെ പാർട്ടിയിൽ പങ്കെടുത്തതിനെ ചൊല്ലി വിവാദം. കാഠ്മണ്ഡു നിശാ ക്ലബിലെ ദ്യശ്യങ്ങളാണ് പുറത്ത് വന്നത്.പന്ത്രണ്ട് സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി കാഠ്മണ്ഡുവിൽ പോയിരുന്നു.കാഠ്മണ്ഡുവില്‍ നടന്ന പാര്‍ട്ടിയിലെ ദൃശ്യങ്ങളാണെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി […]

National News

സത്യത്തെ തടവിലാക്കാന്‍ കഴിയില്ല;ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് രാഹുൽ

  • 21st April 2022
  • 0 Comments

ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിയോജിപ്പുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ട് സത്യത്തെ തടവിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയില്ലെന്ന് രാഹുൽ തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേയാണ് ജിഗ്‌നേഷിനെതിരെ പരാതി നല്‍കിയത്. Modi ji, you can try to crush dissent by abusing the state […]

Kerala News

രാഹുൽ വിമർശനം; രാഷ്ട്രീയകാര്യ സമിതിയില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല

  • 18th April 2022
  • 0 Comments

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പി ജെ കുര്യന്‍ പങ്കെടുക്കില്ല.വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.കെപിസിസി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി ജെ കുര്യന്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെയാണ് പി ജെ കുര്യന്റെ വിട്ടുനിൽക്കൽ.രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്നായിരുന്നു പി ജെ കുര്യന്റെ വിമര്‍ശനം. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് […]

Kerala News

പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ല;കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നു കോണ്‍ഗ്രസിനെതിരെ തൃശൂര്‍ അതിരൂപത

  • 11th April 2022
  • 0 Comments

കോൺഗ്രസിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപത.കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാസഭയുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന ലേഖനത്തിലാണ് വിമര്‍ശനം.പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം വിമർശിക്കുന്നു.കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും വിമർശനമുണ്ട്.വിജയക്കുതിപ്പ് നടത്തുന്ന ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന […]

National News

ഇന്ധന വില വർധനവ്;പ്രതിഷേധവുമായി കോൺഗ്രസ്,.ജനങ്ങൾ തീരാ ദുരിതത്തിലെന്ന് രാഹുൽ ഗാന്ധി

  • 31st March 2022
  • 0 Comments

ഇന്ധന വില വർധനവിനെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് എംപിമാർ.ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാൻ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു വിജയ് ചൗക്കിൽ പാർട്ടി എംപിമാർ ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി..ഇന്ധന വില വർധയിൽ ലോകസഭയിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, വി കെ ശ്രീകണ്ഠൻ എന്നിവരാണ് നോട്ടീസ് നൽകിയത്.ജനങ്ങൾ തീരാ ദുരിതത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഇന്ധന വിലവര്‍ദ്ധനയിൽ സംയുക്ത പ്രതിഷേധത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. […]

National News

കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിൻ്റെയല്ല; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

  • 15th March 2022
  • 0 Comments

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ. കൂട്ടത്തോൽവി അത്ഭുതപ്പെടുത്തിയില്ലെന്ന് കപിൽ സിബൽ പറഞ്ഞു. എട്ട് വർഷമായി നടത്താത്ത ചിന്തൻ ശിബിർ ഇപ്പോൾ നടത്തിയിട്ട് എന്ത് പ്രയോജനം? നേതാക്കളുടെ മനസിലാണ് ചിന്തൻ ശിബിർ നടക്കേണ്ടിയിരുന്നതെന്നും കപിൽ സിബൽ പറഞ്ഞു.കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിൻ്റെയന്നും രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുക്കുകയാണെന്നും പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപിൽ സിബൽ ചോദിച്ചു . നേതൃത്വം മാറുക തന്നെ വേണം . അല്ലാതെ പരിഷ്ക്കാര നടപടികൾ കൊണ്ട് […]

error: Protected Content !!