Entertainment News

‘പൊറുക്കുക, എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നടന്‍ ജോയ് മാത്യു. വയനാട്ടിലെ തന്റെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിൽ പ്രതികരിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഓര്‍മിപ്പിച്ചായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ മറുപടിയെ ജോയ് മാത്യു പ്രശംസിച്ചത്. ‘പൊറുക്കുക, എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’ എന്നാണ് ജോയ് മാത്യു എഴുതിയത്.അക്രമം നടത്തിയത് കുട്ടികളാണ്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല” എന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്.നിരുത്തവാദപരമായ […]

Kerala News

ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചു പുലര്‍ത്തുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

വയനാട്ടില്‍ എംപി ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കല്‍പറ്റയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച എംപി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. എന്റെ ഓഫീസ് എന്നതിലുപരി വയനാട്ടുകാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നതിനുള്ള ഓഫീസ് ആണിത്. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവര്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. അതില്‍ എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. അവര്‍ അതിന്റെ അനന്തരഫലങ്ങള്‍ ചിന്തിക്കാതെയായിരിക്കാം അവര്‍ […]

Kerala News

3 ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍,വിവിധ പരിപാടികളിൽ പങ്കെടുക്കും സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കേരളത്തിലെത്തി.നിലവിലെ സംഘർഷസാധ്യതകൾ കണക്കിലെടുത്ത് വലിയ സുരക്ഷയാണ് രാഹുൽ ​ഗാന്ധിക്കായി ഒരുക്കിയിരിക്കുന്നത്.വയനാട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500 പൊലീസുകാരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. ഡിഐജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലാണ് രാഹുൽ ​ഗാന്ധിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.വ‌യനാട്ടിൽ ഇന്ന് നാല് പരിപാടികളിലാണ് രാഹുൽ ​ഗാന്ധി പങ്കെടുക്കുക. എല്ലാ പരിപാടികളിലും പൊലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് വയനാട് […]

Kerala News

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ടെന്നും പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍

  • 26th June 2022
  • 0 Comments

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത്രയും ദയനീയ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചിട്ട് ബിജെപിക്ക് എന്ത് കിട്ടാനാണ്. ബാങ്ക് കൊളള അടിക്കുന്നത് കേട്ടിട്ടുണ്ടെന്നും പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമം. […]

Kerala News

ജനാധിപത്യത്തിന് നിരക്കാത്ത നടപടി, അതതു രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണമെന്ന് കാനം

  • 25th June 2022
  • 0 Comments

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്തല്ലെന്ന് കാനം ചൂണ്ടികാട്ടി. ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണ് ഉണ്ടായത്. ജനാധിപത്യമര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങള്‍ അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ല അതെന്ന് കാനം പറഞ്ഞു. അതതു രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണം. മറ്റാര്‍ക്കും ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. എംപി എന്ന നിലയില്‍ രാഹുലിന് പരാജയങ്ങളുണ്ടാകും. വോട്ടുചെയ്തപ്പോള്‍ ഓര്‍ക്കണം, ഒരു […]

Kerala News

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; പോലീസ് അന്വേഷണം വിശ്വാസയോഗ്യമല്ല, കെ.സുധാകരന്‍ എംപി

  • 25th June 2022
  • 0 Comments

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ് ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് എസ്എഫ് ഐ അക്രമം നടത്തിയത്.ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തിയത് അതിന്റെ തെളിവാണ്.അക്രമത്തിന് പിന്നില്‍ ഉന്നത സിപിഎം നേതൃത്വത്തിന്റെ കറുത്തകരങ്ങളുണ്ട്.ഈ ഹീനകൃത്യത്തിന് പിന്നിലെ ഗുഢാലോചന നിലവിലത്തെ സാഹചര്യത്തില്‍ […]

Kerala News

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം;കേസില്‍ ഉള്‍പ്പെട്ടയാള്‍ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി,’ഒരുമാസം മുമ്പ് ചുമതല ഒഴിഞ്ഞു

  • 25th June 2022
  • 0 Comments

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമത്തിൽ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മാസം മുമ്പ് ഈ വ്യക്തി തന്റെ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നു. വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചുമതലകളില്‍ നിന്നും ഒഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്. വീണ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത് കെ ആറിനെ കേസില്‍ […]

Kerala News

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസും, മോദി സര്‍ക്കാരിന്റെ ക്വട്ടേഷന്‍ കേരളത്തിലെ സിപിഐഎം ഏറ്റെടുത്തത്; വിഡി സതീശന്‍

  • 25th June 2022
  • 0 Comments

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയുടെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘മെയ് മൂന്നാം തിയതി കേന്ദ്ര കാബിനറ്റ് മന്ത്രി സ്മൃതി ഇറാനി വയനാട് സന്ദര്‍ശിക്കുകയും അമേഠിയില്‍ നിന്ന് തുരത്തിയത് പോലെ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും തുരത്തണമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തു. അത് മോദി സര്‍ക്കാരിന്റെ അജണ്ടയാണ്. […]

Kerala News

നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’;ഹരീഷ് പേരടി

  • 25th June 2022
  • 0 Comments

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടൻ ഹരീഷ് പേരടി.‘‘നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ സർക്കാരിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയതിന് പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാന്തൻ അനുസ്മരണച്ചടങ്ങിൽ നിന്ന് അവസാനനിമിഷം ഹരീഷ് പേരടിയെ ഒഴിവാക്കിയിരുന്നു. സംഭവത്തില്‍ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും […]

Kerala News

ബഫര്‍ സോൺ ഉത്തരവില്‍ ഇടപെടുന്നില്ല;കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്,സംഘര്‍ഷം,സാധനങ്ങള്‍ അടിച്ചുതകര്‍ത്തു

  • 24th June 2022
  • 0 Comments

ബഫര്‍ സോണ് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച്.ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി.പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. എംപി യുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്.ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഫര്‍ണിച്ചറുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തുകയും പോലീസ് ഇടപെടുകയും ചെയ്തു. ദേശീയ പാതയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വനിതാ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് […]

error: Protected Content !!