National News

മോദിക്ക് പിറന്നാൾ ആശംസയറിയിച്ച് രാഹുല്‍;രാജ്യത്തുടനീളം വിപുലമായി പരിപാടികൾ,‘56 ഇഞ്ച്’ ഥാലിയുമായി ഹോട്ടൽ

  • 17th September 2022
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നരേന്ദ്രമോദിക്ക് ഇന്ന് 72ാം ജന്മദിനമാണ്.പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി സേവാ ദിവസമായി ആചരിക്കും. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്.രാജ്യത്തുടനീളം പലവിധത്തിലുള്ള ആഘോഷങ്ങളാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്.മധ്യപ്രദേശ് കേന്ദ്രീകരിച്ചായിരിക്കും പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടികള്‍ നടക്കുക.പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചീറ്റപ്പുലികളെ ഇറക്കുമതി ചെയ്യുമെന്ന പ്രഖ്യാപനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.അതെ സമയം മോദിയുടെ പിറന്നാള്‍, ’56 ഇഞ്ച്’ […]

National News

ആർഎസ്എസിന്റെ കാവിനിക്കറിനെതിരെ കോൺഗ്രസിന്റെ ട്വീറ്റ്;അക്രമത്തിനുള്ള ആഹ്വാനമെന്ന് ബിജെപി

  • 12th September 2022
  • 0 Comments

ആര്‍എസ്എസ് യൂണിഫോമായ കാവി നിക്കര്‍ കത്തുന്ന ചിത്രം കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത് വിവാദത്തിൽ.‘‘രാജ്യത്തെ വെറുപ്പിന്റെ വിലങ്ങുകളിൽനിന്നു മോചിപ്പിക്കാനും ആർഎസ്എസും ബിജെപിയും വരുത്തിയ നാശനഷ്ടങ്ങൾ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങൾ പടിപടിയായി മുന്നേറുകയാണ്’’ എന്ന് ആർഎസ്എസിന്റെ യൂണിഫോമിനു തീപിടിച്ച ചിത്രത്തിനൊപ്പം കോൺഗ്രസ് ട്വീറ്റ് ചെയ്തു. To free the country from shackles of hate and undo the damage done by BJP-RSS. Step by step, we will reach our goal.#BharatJodoYatra […]

Kerala News

സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ തിരിഞ്ഞു നോക്കാതെ പോയി;അനാദരവ്;രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് സുരേന്ദ്രൻ

  • 12th September 2022
  • 0 Comments

സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിയെത്താതിരുന്ന സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് ബിജെപി.ഭാരത് ജോഡോ യാത്രക്കിടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്താത്തതിനെതിരെ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍,എല്ലാവരും കാത്ത് നിൽക്കവേ, ഉദ്ഘാടനം നടത്തേണ്ടിയിരുന്ന സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ രാഹുൽ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് കടന്നു പോയത്. സ്വാതന്ത്ര്യസമര സേനാനികളോട് അങ്ങേയറ്റത്തെ അനാദരവാണുണ്ടായത്. രാഹുൽ മാപ്പ് പറയണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം സന്ദ‍ര്‍ശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു”. കേരളത്തിലെ ഗാന്ധീയന്‍ കണ്ണികളില്‍പെട്ട […]

Kerala

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന് തുടക്കം

  • 11th September 2022
  • 0 Comments

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു. പാറശാലയിൽ നിന്നാണ് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തി കൊണ്ടാണ് രാഹുൽ പദയാത്രയ്ക്ക് ആഹാരംഭം കുറിച്ചത്. പദയാത്രയിൽ ശശി തരൂരും പങ്കെടുക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ രാഹുലിന്റെ യാത്രയ്ക്ക് സ്വീകരണം നൽകി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിച്ചത്. കേരളത്തില്‍ […]

National

ഭാരത് ജോഡോ യാത്രക്കായി രാഹുൽ ഗാന്ധിക്ക് സ്വകാര്യ എസി കണ്ടെയ്‌നര്‍

  • 10th September 2022
  • 0 Comments

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര് താമസിക്കുന്നത് 60 കണ്ടെയ്നറുകളിലായി. വിശ്രമത്തിന് വന്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനകത്ത് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യാത്രയുടെ ഭാഗമായ 230 പേര്‍ക്ക് വിശ്രമിക്കാനും അന്തിയുറങ്ങാനുമാണ് 60 കണ്ടെയ്‌നറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതിലൊന്ന് രാഹുല്‍ ഗാന്ധിക്ക് മാത്രമായുള്ളതാണ്. ട്രക്കില്‍ ഘടിപ്പിച്ചാണ് കണ്ടെയ്‌നറുകൾ പര്യടനം നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിക്കുക. കാരവന് സമാനമായ രീതിയിലുള്ള കണ്ടെയ്‌നറുകളാണ് ഉപയോഗിക്കുന്നത്. 60 കണ്ടെയ്‌നറില്‍ എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ഒരു […]

National News

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്:സുതാര്യതയില്‍ ഉത്കണ്ഠ തരൂർ ഉൾപ്പടെയുള്ളവർ കത്തയച്ചു,ഭാരത് ജോഡോ യാത്ര നാളെ കേരളത്തിൽ

  • 10th September 2022
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠയുണ്ടെന്ന് കോണ്‍ഗ്രസ് എംപിമാര്‍.ഈ വിഷയം ചൂണ്ടിക്കാണിച്ച് ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ചു കോണ്‍ഗ്രസ് എംപിമാര്‍ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനന്‍ മിസ്ത്രിയ്ക്ക് കത്തയച്ചു.ശശി തരൂരിന് പുറമെ, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുല്‍ ഖാര്‍ക്വീ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും, […]

National News

രാഹുൽ ഗാന്ധിയുടെ ടി ഷർട്ടിന്റെ വില 41,000 രൂപ; ട്വിറ്ററിൽ വിവാദം;മോദിയുടെ സ്യുട്ടും കണ്ണാടിയും ചർച്ചചെയ്യാമെന്ന് കോൺഗ്രസ്

  • 9th September 2022
  • 0 Comments

ഭാരത് ജോഡോ യാത്രയ്ക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിനെ ചൊല്ലി വിവാദം.‘രാഹുൽ ഗാന്ധി ധരിച്ച ടിഷർട്ടിന്റെ വില 41,000 ആണെന്ന് ബിജെപി ആരോപിച്ചു ഭാരത്, ദേഖോ’ എന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് രാഹുൽ ടി–ഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും ബിജെപി പങ്കുവച്ചത്.എന്നാൽ ബിജെപിക്ക് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് ബിജെപിയോട് കോൺഗ്രസിന്റെ മറു ചോദ്യം.പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുക. […]

Kerala News

സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും;ശ്രീപെരുംപുത്തൂരില്‍ എത്തി രാഹുൽ;ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കം

  • 7th September 2022
  • 0 Comments

രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഭാരത് ജോഡോ യാത്ര ഉദ്ഘാടനം ചെയ്യുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുന്നത്.ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വരിച്ച മണ്ണില്‍ ആദ്യമായി എത്തിയ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. രാഹുല്‍ഗാന്ധി ചൊവ്വാഴ്ച രാത്രിയിലാണ് ചെന്നൈയിലെത്തിയത്. ഇവിടെനിന്ന് […]

National News

പക്വതയില്ലാത്ത നേതാവ്;സോണിയക്കയച്ച രാജിക്കത്തില്‍ രാഹുലിനെതിരെ കടുത്ത വിമർശനം

  • 26th August 2022
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം.അല്‍പ സമയം മുൻപാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു.അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തകര്‍ച്ച തുടങ്ങുന്നത്. […]

Kerala News

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക,കല്‍പ്പറ്റയില്‍ വന്നിട്ട് പഫ്സ് തിന്നുക,രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഷംസീർ

  • 16th August 2022
  • 0 Comments

വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് എഎൻ ഷംസീർ എംഎൽഎ. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ടായിരുന്നു എ എന്‍ ഷംസീറിന്റെ വിമര്‍ശനം. ബിജെപിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇതിനെതിരെ മിണ്ടാന്‍ എവിടെയാണ് കോണ്‍ഗ്രസെന്ന് ഷംസീര്‍ ചോദിച്ചു.ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും എസ്എഫ്ഐക്കാരുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധം, അതുകൊണ്ട് രാഹുൽ ഗാന്ധി ഇവിടെ വന്നു. രാഹുൽ ഗാന്ധിയുടെ പരിപാടി എന്താ, രാഹുല്‍ ഗാന്ധിയുടെ പരിപാടി മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക […]

error: Protected Content !!