തെലങ്കാനയിലെ കോൺഗ്രസ്സ് തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ജൂലൈ രണ്ടിന് തുടക്കമാകും; രാഹുൽ ഗാന്ധി എത്തും
തെലങ്കാനയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഖമ്മം ജില്ലയിൽനിന്ന് ജൂലൈ രണ്ടിന് രാഹുൽ ഗാന്ധി തുടക്കം കുറിക്കും.ബിആർഎസ് ആണ് തെലങ്കാനയിൽ മുഖ്യ എതിരാളിയെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.ഭരണകക്ഷിയായ ബിആർഎസുമായാണ് തെലങ്കാനയിൽ പോരാട്ടം എന്ന് കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ ബിജെപിയോട് വ്യക്തി താൽപര്യങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സഹകരിക്കുമെന്ന് ഉറപ്പാണ് എന്നും തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി വിഷ്ണു നാഥ് ആരോപിച്ചു.തിങ്കളാഴ്ച ബിആർഎസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ള 35 പേര് ഡൽഹിയിലെ എഐസിസി […]
