കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് സംഭവം; പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും
കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന.ബീമുകള്‍ തകര്‍ന്നുവീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. പാലം നിര്‍മാണത്തില്‍ അപാകതയുണ്ടായോ എന്നും പരിശോധിക്കും. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന […]
