National News

വന്‍ സുരക്ഷാവീഴ്ച;പ്രധാനമന്ത്രി ഫ്ലൈ ഓവറില്‍ 15 മിനിറ്റ് കുടുങ്ങി;പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി

  • 5th January 2022
  • 0 Comments

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാവീഴ്ച. നരേന്ദ്രമോദിയെ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ച് കര്‍ഷകര്‍. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയെ മോദിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ കര്‍ഷകര്‍ തടയുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്‌ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ധാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പ‍ഞ്ചാബിലുണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. […]

National News

വിവാദ പഞ്ചാബ് റാപ്പര്‍ സിദ്ദു മൂസേവാല കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • 3rd December 2021
  • 0 Comments

വിവാദ പഞ്ചാബ് റാപ്പര്‍ സിദ്ദു മൂസേവാല കോണ്‍ഗ്രസില്‍ ചേര്‍ന്നു.അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.തെരഞ്ഞെടുപ്പില്‍ സിദ്ദു മത്സരിച്ചേക്കാനും സാധ്യതയുണ്ട്. തന്റെ പാട്ടുകളിലൂടെ തോക്കിനെയും അക്രമത്തെയും മഹത്വവല്‍ക്കരിച്ചുവെന്ന് ആരോപിച്ച് 28 കാരനായ സിദ്ദു മൂസേവാലയ്ക്കെതിരെ നിരവധി കേസുകളാണ് ഉള്ളത്. എന്നാല്‍ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നവ്ജ്യോത് സിംഗ് രൂക്ഷമായാണ് പ്രതികരിച്ചത്. കോടതി മുമ്പാകെയുള്ള വിഷയത്തില്‍ […]

National News

നിയമസഭാ തെരെഞ്ഞെടുപ്പിൽ പഞ്ചാബ് പിടിക്കാനൊരുങ്ങി ബി ജെ പി; 117 സീറ്റുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം

  • 3rd December 2021
  • 0 Comments

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബ് പിടിക്കാനൊരുങ്ങി ബിജെപി. പഞ്ചാബിലെ 117 സീറ്റുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായി സഖ്യം വേണമോയെന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം. കോണ്‍ഗ്രസുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. കാര്‍ഷിക നിയമങ്ങളും, കര്‍ഷക പ്രതിഷേധവുമാണ് അമരീന്ദറിനെ ബിജെപിയുമായി സഖ്യം ചേരുന്നതില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ കാര്‍ഷിക […]

National News

സിഖ് വിരുദ്ധ പരാമര്‍ശം; കങ്കണയെ ഡല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തി ചോദ്യംചെയ്യും

  • 25th November 2021
  • 0 Comments

സിഖ് വിഭാഗത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ഡല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തി ചോദ്യംചെയ്യും. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഡിസംബര്‍ ആറിന് ഹാജരാകാനാണ് കങ്കണയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയുടെ പീസ് ആന്റ് ഹാര്‍മണി പാനല്‍ ആണ് ഇക്കാര്യത്തില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നവംബര്‍ 20-ന് അപ്ലോഡ് ചെയ്ത പോസ്റ്റ് അപകീര്‍ത്തികരവും കുറ്റകരവുമാണെന്ന് കാണിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി കങ്കണയ്ക്ക് അയച്ച നോട്ടീസില്‍ സമിതി […]

National News

അമരീന്തര്‍ സിംഗിന്റെ പരസ്യവിമര്‍ശനം; ഉപദേശകരെ തന്റെ വസതിയിലേക്ക് വിളിപ്പിച്ച് നവ്‌ജ്യോത് സിംഗ് സിദ്ധു

  • 23rd August 2021
  • 0 Comments

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെ, തന്റെ ഉപദേശകരെ വസതിയിലേക്ക് വിളിപ്പിച്ച് പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ധു. വിവാദവിഷയങ്ങളില്‍ സംസാരിക്കരുതെന്നും ഉപദേശകരെ സിദ്ദു നിയന്ത്രിക്കണമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് തന്റെ ഉപദേശകരായ മല്‍വീന്ദര്‍ സിംഗ് മാലിയേയും പ്യാരേ ലാല്‍ ഗാര്‍ഗിനെയും സിദ്ധു പട്യാലയിലെ വീട്ടിലേക്ക് വിളിപ്പിച്ചത്. ഓഗസ്റ്റ് 11-നാണ് സിദ്ധുവിന്റെ ഉപദേശകരായി മല്‍വീന്ദര്‍ സിങ്ങും ഗാര്‍ഗും ചുമതലയേല്‍ക്കുന്നത്. ചുമതലയേറ്റതിന് പിന്നാലെ […]

National News

പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു

  • 23rd July 2021
  • 0 Comments

പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു.സിദ്ദുവിനൊപ്പം നിയമിതരായ നാല് വർക്കിംഗ്‌ പ്രസിഡന്‍റുമാരും ഇന്ന് ചുമതലയേറ്റു. സംഗതി സിങ് ഗിൽസിയാൻ, സുഖ്‌വിന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നാഗ്ര എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. മുഖ്യമന്ത്രി അമരീന്ദർ സിങും ചടങ്ങിൽ പങ്കെടുത്തു. ഹൈക്കമാൻഡ് നടത്തിയ അനുനയ നീക്കങ്ങളാണ് അമരീന്ദർ ചടങ്ങിലേക്കെത്താൻ കാരണമെന്നാണ് വിവരം. പുതിയ പി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റ സിദ്ദുവിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന […]

National News

അധ്യക്ഷ സ്ഥാനത്ത് എത്തിയതിനു പിന്നാലെ 62 എംഎല്‍എ മാരുടെ യോഗം വിളിച്ച് സിദ്ദു

  • 21st July 2021
  • 0 Comments

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തിയതിനു പിന്നാലെ 62 എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി നവ്ജ്യോത് സിംഗ് സിദ്ദു. മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങി എന്നാണ് സിദ്ദു അമൃത്സറിലെ വസതിയില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. ജൂലൈ 18 നാണ് സിദ്ദുവിനെ നേതൃത്വം പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്. അമരീന്ദറും നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെയാണ് പഞ്ചാബ് പി.സി.സി. അധ്യക്ഷനായി സിദ്ദുവിനെ ഉന്നത നേതൃത്വം നിയമിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള വാക്പ്പോര് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങി. സോണിയാ […]

National News

പഞ്ചാബില്‍ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അരവിന്ദ് കെജ്‌രിവാള്‍

  • 29th June 2021
  • 0 Comments

പഞ്ചാബില്‍ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി അരവിന്ദ് കെജ്‌രിവാള്‍. വാരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും കെജ്‌രിവാള്‍ ഉറപ്പുനല്‍കി. ” ഇത് കെജ്രിവാളിന്റെ വാഗ്ദാനമാണ്, ക്യാപ്റ്റന്റെ പാഴ് വാക്കല്ല. ഞങ്ങള്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നു. 5 വര്‍ഷത്തിനുശേഷവും ക്യാപ്റ്റന്റെ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. അതിനാല്‍, നിങ്ങള്‍ക്കത് സ്വയം കാണാന്‍ കഴിയും, ‘ കെജ്‌രിവാള്‍ പറഞ്ഞു. രണ്ട് ലൈറ്റുകളും ഫാനും ഉള്ള ഒരാള്‍ക്ക് പ്രതിമാസം 50,000 […]

കോവിഡ് അനാഥരാക്കിയ കുട്ടികളെ ഏറ്റെടുത്ത് പഞ്ചാബ്; പ്രതിമാസം 1500 രൂപ പെൻഷനും സൗജന്യ വിദ്യാഭ്യാസവും നൽകും

കോവിഡ്​ കാരണം മാതാപിതാക്കളെ നഷ്​ടമായ കുട്ടികൾക്ക്​ പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെൻഷനായി നൽകാൻ പഞ്ചാബ്​ സർക്കാർ തീരുമാനിച്ചു. ഈ കുഞ്ഞുങ്ങൾക്ക് ബിരുദതലം വരെ​ സൗജന്യ വിദ്യാഭ്യാസവും നൽകും. അത്താണിയെ നഷ്​ടപ്പെട്ട കുടുംബങ്ങൾക്ക്​ സാമ്പത്തിക സഹായം നൽകാനും തീരുമാനമായി. ജൂ​ൈല ഒന്ന്​ മുതൽ ആനുകൂല്യങ്ങൾ നൽകി തുടങ്ങും. അനാഥർക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്​ടമായവരുടെ കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു. കോവിഡ്​ മഹാമാരി […]

കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചാബ്

കോവിഡ് കേസുകള്‍ കൂടുന്നതിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിമാന,റോഡ്,റെയില്‍ മാര്‍ഗമെത്തുന്ന യാത്രക്കാര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ശനിയാഴ്ച 7,041 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിലെ ഏറ്റവും ഉയർന്ന കേസാണ് ഇത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,77,990 ആയി ഉയർന്നു അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. മരുന്നുകളും അവശ്യവസ്തുക്കളായ പാൽ, […]

error: Protected Content !!