സി.ഡബ്ല്യു.ആര്‍.ഡി.എം ല്‍ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ആരംഭിക്കാന്‍ അനുമതിയായി
കുന്ദമംഗലം സി.ഡബ്ല്യു.ആര്‍.ഡി.എംല്‍ ജര്‍മന്‍ സഹായത്തോടെ പുതിയ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് അനുമതിയായി. ഇന്ത്യയില്‍ ആരംഭിക്കുന്ന രണ്ട് കേന്ദ്രങ്ങളിലൊന്ന് തുടങ്ങുന്നതിനുള്ള അംഗീകാരമാണ് സി.ഡബ്ല്യു.ആര്‍.ഡി.എംന് ലഭിച്ചിട്ടുള്ളത്. പുതുതായി ആരംഭിച്ച ജല പൈതൃക മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ജലപൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ ഏറ്റവും പുതിയ പദ്ധതിയാണ് ജല പൈതൃക മ്യൂസിയം. കേരളത്തിന്റെ പരമ്പരാഗത ജല സംരക്ഷണ […]







