കുട്ടി കൊലപാതകത്തിന്റെ മന:ശ്ശാസ്ത്രം; ഡോക്ടര്‍ പി.എന്‍ സുരേഷ് കുമാര്‍ എഴുതുന്നു
മാനുഷിക മൂല്യങ്ങള്‍ക്ക് അല്പം പോലും വില കല്‍പ്പിക്കാത്ത തികച്ചും യാന്ത്രികമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ഇവിടെ മനുഷ്യ ബന്ധങ്ങള്‍ക്ക് വിലയില്ല, ദയയില്ല, സഹാനുഭൂതിയില്ല, സാഹോദര്യമില്ല, എവിടേയും സ്വാര്‍ത്ഥത മാത്രം. സ്വന്തം സ്വന്തം കാര്യം സാധിച്ചെടുക്കാന്‍ ആരെയും എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസാക്ഷിയില്ലാത്ത മൃഗതുല്യമായ സമൂഹമായി മനുഷ്യന്‍ ഇന്ന് മാറിയിരിക്കുന്നു. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് രണ്ട് ദിവസം മുമ്പ് സംഭവിച്ച അതിക്രൂരമായ കുട്ടികൊലപാതകം. ഇതിന്റെ കാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുമ്പോേള്‍ മിക്കവാറും തുടക്കം അവനവന്റെ വീടുകളില്‍ നിന്നു […]
