പിഎസ്‌സി തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണ്ട; മുഖ്യമന്ത്രി
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി. പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി. അനൂപ് ജേക്കബ് എംഎല്‍എ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നേരത്തെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അതേസമയം, പ്രതികളായ മൂന്നുപേരെ ഒഴികെ റാങ്ക് പട്ടികയിലെ മറ്റുള്ളവരെ നിയമിക്കുന്നതില്‍ തടസ്സമില്ലെന്ന് അറിയിച്ച് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി പിഎസ്‌സി […]
