മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത. രാഷ്ട്രപതി ഭരണത്തിനായി ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഒരു കക്ഷിക്കും ഭൂരിപക്ഷം തെളിയിക്കാനാവാതെ 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം നടക്കാതെ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായതോടെയാണ് രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നത്. ശിവസേനയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഇന്നു രാത്രി 8.30 വരെയാണ് എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരിക്കുന്നത്. സമയം തീരുന്നതോടെ മഹാരാഷ്ട്ര രാഷ്ട്രപതി […]


