ഗർഭിണിയായ യുവതിയെ ജീവനോടെ കത്തിച്ചു; അമ്മയും സഹോദരനും കസ്റ്റഡിയിൽ
ഗർഭിണിയായ യുവതിയെ ജീവനോടെ അമ്മയും സഹോദരനും കൂടി കത്തിച്ചു. അവിവാഹിതയായ യുവതി ഗർഭിണിയായ വിവരം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപാതക ശ്രമം. സംഭവത്തിൽ, യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഹാപൂരിലെ നവാദ ഖുർദ് ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതേ ഗ്രാമത്തിലെ യുവാവുമായി അടുപ്പത്തിലായ പെൺകുട്ടി ഗർഭിണിയാകുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതി ഗർഭിണിയാണെന്ന വിവരമറിഞ്ഞ വീട്ടുകാർ യുവതിയെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. വ്യാഴാഴ്ച അമ്മയും സഹോദരനും ചേർന്ന് യുവതിയെ അടുത്തുള്ള വനത്തിലേക്ക് […]
