ഗര്‍ഭിണിയായ 26കാരി ലോറി കയറി മരിച്ചു, ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് ജീവനോടെ പുറത്തുവന്നു
വാഹനാപകടത്തില്‍ പെട്ട് മരിച്ച ഗര്‍ഭിണിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞ് ജീവനോടെ പുറത്തുവന്നു. എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞാണ് അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ബര്‍ത്താര ഗ്രാമത്തിലാണ് സംഭവം. 26കാരിയായ കാമിനിയും ഭര്‍ത്താവ് രാമുവും ബൈക്കില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം. ഇരുവരും മാതാപിതാക്കളെ കണ്ട് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എതിര്‍ദിശയില്‍ വന്ന കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ രാമു ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡിലേയ്ക്ക് തെറിച്ചുവീണ കാമിനിയുടെ ശരീരത്തിലൂടെ അമിതവേഗത്തില്‍ വന്ന ട്രക്ക് കയറിയിറങ്ങി. ഇവരെ ആശുപത്രിയിലേയ്ക്ക് […]
